എഡിറ്റര്‍
എഡിറ്റര്‍
മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ അമ്മ കുഞ്ഞിനെ വിറ്റു
എഡിറ്റര്‍
Thursday 4th October 2012 11:27am

ഒഡീഷ: മൊബൈല്‍ ഫോണും വസ്ത്രങ്ങളും വാങ്ങുന്നതിനായി അമ്മ കുഞ്ഞിനെ വിറ്റു. ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലാണ് സംഭവം. രാഖി പാത്ര എന്ന യുവതിയാണ് തന്റെ പതിനേഴ് മാസം പ്രായമുള്ള കുഞ്ഞിനെ 5000 രൂപയ്ക്ക് വിറ്റത്.

മാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പുതിയ മൊബൈലും വസ്ത്രങ്ങളും വാങ്ങിക്കുന്നതിനായാണ് അമ്മ കുഞ്ഞിനെ വിറ്റതെന്ന് തെളിഞ്ഞത്.

Ads By Google

അതേസമയം, ജയിലിലുള്ള ഭര്‍ത്താവിനെ രക്ഷിക്കാന്‍ അഭിഭാഷകനു നല്‍കാനുള്ള പണത്തിനായാണ് കുട്ടിയെ വിറ്റതെന്നാണ് രാഖിയുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളി. കുഞ്ഞിനെ വില്‍ക്കാന്‍ കാരണം ദാരിദ്ര്യമല്ലെന്നും കോടതി പറഞ്ഞു.

പിന്നീട് കുറ്റസമ്മതം നടത്തിയ രാഖി കുഞ്ഞിനെ വിറ്റ പണം കൊണ്ട് മൊബൈലും വസ്ത്രങ്ങളും വാങ്ങിയതായി സമ്മതിച്ചു. രാഖികയുടെ വീട്ടില്‍ നിന്ന് ഇതെല്ലാം പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

സെപ്റ്റംബര്‍ 17 നാണ് രാഖി കട്ടക് സ്വദേശിക്കാണ് രാഖി കുഞ്ഞിനെ വിറ്റത്. ഇവരില്‍ നിന്നും കുഞ്ഞിനെ പോലീസ് വീണ്ടെടുത്തെങ്കിലും ഏറ്റെടുക്കാന്‍ രാഖി തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

Advertisement