എഡിറ്റര്‍
എഡിറ്റര്‍
പട്ടിണി: പാലക്കാട് അമ്മ അഞ്ച് മക്കളെ അഗതിമന്ദിരത്തിന് കൈമാറി
എഡിറ്റര്‍
Wednesday 4th October 2017 11:07am

പാലക്കാട്: പട്ടണിയെ തുടര്‍ന്ന് അമ്മ അഞ്ച് മക്കളെ അഗതിമന്ദിരത്തിന് കൈമാറി. പാലക്കാട് കണ്ണാടി സ്വദേശിയായ അമ്മയാണ് മക്കളെ അഗതി മന്ദിരത്തിന് കൈമാറിയത്. പട്ടിണിയില്‍ കഴിയുന്നതിലും ഭേദം അഗതിമന്ദിരമാണെന്ന് അമ്മ പറഞ്ഞു.

മൂന്ന് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയുമാണ് പാലക്കാട്ടെ യത്തീംഖാനയ്ക്ക് കൈമാറിയത്.

സാമൂഹ്യ നീതി വകുപ്പിന് ചെയ്യാന്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇവര്‍ക്ക് താല്‍ക്കാലികമായി ജീവിക്കാനുള്ള സൗകര്യം ഏര്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു.


Also Read: ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചതിന് ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വവാദികള്‍ പള്ളി ആക്രമിച്ചു


അതിനിടെ ഈ കുടുംബത്തിന് വീട് വെക്കാന്‍ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പു നല്‍കി. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തി നല്‍കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയും ഉറപ്പു നല്‍കിയിട്ടുണ്ട്.

Advertisement