എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയ്ക്കുള്ള സമ്മാനം ഇനിയും വരാനുണ്ട്: ഉത്തര കൊറിയ
എഡിറ്റര്‍
Tuesday 5th September 2017 9:47pm


ജനീവ: അമേരിക്കയ്ക്ക് കൊടുക്കാന്‍ ‘സമ്മാനപൊതി’ ഇനിയുമുണ്ടെന്ന് ഐക്യരാഷ്ട്ര സഭയിലെ ഉത്തരകൊറിയന്‍ അംബാസഡര്‍ ഹാന്‍ തെ സോങ്. നിരായുധീകരണം സംബന്ധിച്ച് യു.എന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരാമര്‍ശം.

സ്വയം പ്രതിരോധത്തിനായി കൊറിയ നടത്തിയ നടപടികള്‍ അമേരിക്കയ്ക്ക് മാത്രമുള്ള സമ്മാനമാണ്. വീണ്ടു വിചാരമില്ലാതെ ഇനിയും പ്രകോപിപ്പിച്ചാല്‍ അമേരിക്കയ്ക്ക് ഇനിയും സമ്മാനപൊതികള്‍ കിട്ടിക്കൊണ്ടേയിരിക്കും. അംബാസഡര്‍ ഹാന്‍ തെ സോങ് പറഞ്ഞു.

 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു

തന്റെ രാജ്യം ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതില്‍ അഭിമാനമുണ്ടെന്നും സമ്മര്‍ദ്ദവും ഉപരോധവും തങ്ങളുടെ മേല്‍ വിലപ്പോവില്ലെന്നും ഹാന്‍ പറഞ്ഞു.

ഉത്തര കൊറിയ യുദ്ധം ഇരന്നു വാങ്ങിക്കുകയാണെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്നും നടപടിയാണ് വേണ്ടതെന്നും ഹാലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊറിയയുടെ മറുപടി.

Advertisement