വൃ​ക്ക​യെ അ​റി​യാം
Health Tips
വൃ​ക്ക​യെ അ​റി​യാം
ന്യൂസ് ഡെസ്‌ക്
Monday, 12th August 2019, 7:30 pm

ദി​നം പ്ര​തി ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​ക്കു​ക​യാ​ണ്.​മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യ വൃ​ക്ക​യെ അ​ടു​ത്ത​റി​യാം.​മ​നു​ഷ്യ​നെ​പ്പോ​ലെ ഉ​യ​ര്‍ന്ന പ​ടി​യി​ലു​ള്ള ജ​ന്തു​ക്ക​ളി​ല്‍ വി​സ​ര്‍ജ​നം ന​ട​ക്കു​ന്ന​തു പ്ര​ധാ​ന​മാ​യും ഒ​രു​ജോ​ഡി വൃ​ക്ക​ക​ള്‍ വ​ഴി​യാ​ണ്. വാ​രി​യെ​ല്ലു​ക​ള്‍ക്കു താ​ഴെ ഉ​ദ​രാ​ശ​യ​ത്തി​നു​ള്ളി​ല്‍ ന​ട്ടെ​ല്ലി​നോ​ടു ചേ​ര്‍ന്നു പ​യ​ര്‍വി​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ ഈ ​പ്ര​ധാ​ന അ​വ​യ​വം സ്ഥി​തി​ചെ​യ്യു​ന്നു. ശ​രീ​ര​ത്തി​ലെ അ​ധി​ക​മു​ള്ള ജ​ലം, ല​വ​ണ​ങ്ങ​ള്‍ , യൂ​റി​യ തു​ട​ങ്ങി​യ​വ​യെ ര​ക്ത​ത്തി​ല്‍ നി​ന്ന് അ​രി​ച്ചു​മാ​റ്റു​ക എ​ന്ന​താ​ണു വൃ​ക്ക​യു​ടെ പ്ര​ധാ​ന ജോ​ലി. വൃ​ക്കാ​സി​ര, വൃ​ക്കാ​ധ​മ​നി, മൂ​ത്രാ​ശ​യം, മൂ​ത്ര​നാ​ളം എ​ന്നി​വ​യു​ള്‍പ്പെ​ട്ട വി​സ​ര്‍ജ​ന​വ്യ​വ​സ്ഥ​യാ​ണ് ഇ​തി​നു വേ​ണ്ട​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ത്തു​ന്ന​ത്. വൃ​ക്കാ​ധ​മ​നി​യാ​ണു വൃ​ക്ക​യി​ലേ​ക്കു ര​ക്തം എ​ത്തി​ക്കു​ന്ന​ത്. വൃ​ക്കാ​സി​ര​യാ​വ​ട്ടെ വൃ​ക്ക​യി​ല്‍നി​ന്നു ര​ക്തം പു​റ​ത്തേ​ക്കു വ​ഹി​ക്കു​ന്നു. അ​രി​ച്ചു​മാ​റ്റി​യ മൂ​ത്രം താ​ല്ക്കാ​ലി​ക​മാ​യി സം​ഭ​രി​ക്ക​പ്പെ​ടു​ന്ന​തു മൂ​ത്രാ​ശ​യ​ത്തി​ലാ​ണ്. മൂ​ത്ര​നാ​ളം വ​ഴി ഇ​തു പു​റ​ത്തേ​ക്കു പോ​വു​ക​യും ചെ​യ്യു​ന്നു.

ഘ​ട​ന

വൃ​ക്ക​യു​ടെ നെ​ടു​കെ​യു​ള്ള ഛേദം ​പ​രി​ശോ​ധി​ച്ചാ​ല്‍ കോ​ര്‍ട്ട​ക്സ്, മെ​ഡു​ല, പി​ര​മി​ഡു​ക​ള്‍ , പെ​ല്‍വി​സ്, നെ​ഫ്രോ​ണ്‍ എ​ന്നീ ഭാ​ഗ​ങ്ങ​ള്‍ കാ​ണാം. ഏ​റ്റ​വും പു​റ​മെ കാ​ണ​പ്പെ​ടു​ന്ന ഇ​രു​ണ്ടു ചു​വ​പ്പു​നി​റ​ത്തോ​ടു കൂ​ടി​യ ഭാ​ഗ​മാ​ണു കോ​ര്‍ട്ട​ക്സ്. കോ​ര്‍ട്ട​ക്സി​നു​ള്ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന മ​ങ്ങി​യ ചു​വ​പ്പു​നി​റ​ത്തോ​ടു​കൂ​ടി​യ ഭാ​ഗ​മാ​ണു മെ​ഡു​ല. മെ​ഡു​ല​യി​ല്‍ പെ​ല്‍വി​സി​ലേ​ക്കു ത​ള്ളി നി​ല്‍ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണു പി​ര​മി​ഡു​ക​ള്‍. മൂ​ത്ര​വാ​ഹി​യു​ടെ മ​ക​ള്‍ഭാ​ഗം പെ​ല്‍വി​സ് എ​ന്ന​റി​യ​പ്പെ​ടു​ന്നു. വൃ​ക്ക​യു​ടെ അ​ടി​സ്ഥാ​ന യൂ​ണി​റ്റാ​ണു നെ​ഫ്രോ​ണ്‍ . ഒ​രു വൃ​ക്ക​യി​ല്‍ത​ന്നെ അ​നേ​കാ​യി​രം നെ​ഫ്രോ​ണു​ക​ള്‍ കാ​ണ​പ്പെ​ടു​ന്നു.

നെ​ഫ്രോ​ണി​ന്‍റെ ധ​ര്‍മ്മം

ഒ​ര​റ്റം തു​റ​ന്ന​തും മ​റ്റേ​യ​റ്റം അ​ട​ഞ്ഞ​തു​മാ​യ നീ​ണ്ടു ചു​രു​ണ്ട കു​ഴ​ലാ​ണു നെ​ഫ്രോ​ണു​ക​ള്‍ . ര​ക്ത​ത്തി​ല്‍നി​ന്നു മൂ​ത്രം വേ​ര്‍തി​രി​ച്ചെ​ടു​ക്കു​ക എ​ന്ന​താ​ണു നെ​ഫ്രോ​ണു​ക​ളു​ടെ ജോ​ലി.

ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ള്‍

നെ​ഫ്രോ​ണി​ന്‍റെ അ​ട​ഞ്ഞ അ​റ്റ​ത്തു സ്ഥി​തി​ചെ​യ്യു​ന്ന ക​പ്പു​പോ​ലെ​യു​ള്ള ഇ​ര​ട്ട ഭി​ത്തി​യോ​ടു​കൂ​ടി​യ ഭാ​ഗ​മാ​ണു ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ള്‍ . ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ളി​ന്‍റെ ഉ​ള്ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന നേ​ര്‍ത്ത ഭി​ത്തി​യു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളാ​ണ് ഗ്ലോ​മ​റു​ല​സ്.

ഗ്ലോ​മ​റു​ലാ​ര്‍ ഫി​ല്‍ട്രേ​റ്റ്

വൃ​ക്ക ആ​ദ്യ​മാ​യി അ​രി​ച്ചെ​ടു​ക്കു​ന്ന ജ​ലം, ല​വ​ണ​ങ്ങ​ള്‍ , യൂ​റി​യ എ​ന്നി​വ​യ​ട​ങ്ങു​ന്ന ദ്രാ​വ​ക​മാ​ണു ഗ്ലോ​മ​റു​ലാ​ര്‍ ഫി​ല്‍ട്രേ​റ്റ്. ബോ​മാ​ന്‍സ് ക്യാ​പ്സ്യൂ​ളി​ന്‍റെ ഇ​ര​ട്ട​ഭി​ത്തി​ക​ള്‍ക്കി​ട​യി​ലേ​ക്ക് ഇ​ത് ഊ​റി​യി​റ​ങ്ങു​ന്നു. അ​വി​ടെ​നി​ന്നും ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ ജ​ലം, ഗ്ലൂ​ക്കോ​സ് എ​ന്നി​വ ര​ക്ത​ക്കു​ഴ​ലു​ക​ളി​ലേ​ക്കു തി​രി​കെ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ട​തി​നു​ശേ​ഷം അ​വ​ശേ​ഷി​ക്കു​ന്ന ദ്രാ​വ​ക​മാ​ണു മൂ​ത്ര​മാ​യി പു​റ​ത്തു​പോ​കു​ന്ന​ത്.

1800 ലി​റ്റ​ര്‍ ര​ക്തം അ​രി​ച്ച് ഒ​ന്ന​ര​ലി​റ്റ​ര്‍ മൂ​ത്രം

ഒ​രു ദി​വ​സം 1800 ലി​റ്റ​ര്‍ ര​ക്തം 25 ല​ക്ഷം നെ​ഫ്രോ​ണു​ക​ള്‍ എ​ന്ന അ​രി​പ്പ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. ശ​രീ​ര​ത്തി​ലു​ള്ള ര​ക്തം മു​ഴു​വ​നും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 350 ത​വ​ണ ഇ​ങ്ങ​നെ വൃ​ക്ക​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്നു​ണ്ട്. ഒ​രാ​ളി​ല്‍ ശ​രാ​ശ​രി ഒ​രു ദി​വ​സം ഒ​ന്ന​ര ലി​റ്റ​ര്‍ മൂ​ത്രം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഈ 1800 ​ലി​റ്റ​ര്‍ ര​ക്തം അ​രി​ച്ചെ​ടു​ത്തു 170 ലി​റ്റ​ര്‍ ഫി​ല്‍ട്രേ​റ്റ് ദ്രാ​വ​ക​വും അ​തി​ല്‍ നി​ന്നു 11/2 ലി​റ്റ​ര്‍ യ​ഥാ​ര്‍ത്ഥ മൂ​ത്ര​വും ഉ​ണ്ടാ​കു​ന്നു.

യൂ​റോ​ക്രോം

മൂ​ത്ര​ത്തി​ന്‍റെ യ​ഥാ​ര്‍ത്ഥ നി​റം ഇ​രു​ണ്ട ഇ​ളം​മ​ഞ്ഞ നി​റ​മാ​ണ്. വെ​ള്ളം ധാ​രാ​ളം കു​ടി​ച്ചാ​ല്‍ അ​തി​ന്‍റെ നി​റം കു​റ​യും. യൂ​റോ​ക്രോം എ​ന്ന വ​ര്‍ണ​ക​മാ​ണു മൂ​ത്ര​ത്തി​ന് ഈ ​നി​റം ന​ല്‍കു​ന്ന​ത്. മാം​സ്യ​ത്തി​ന്‍റെ വി​ഘ​ട​ന​ഫ​ല​മാ​യാ​ണു യൂ​റോ​ക്രോം ഉ​ണ്ടാ​കു​ന്ന​ത്. വേ​ന​ല്‍ക്കാ​ല​ത്തു ത്വ​ക്കി​ലൂ​ടെ വി​യ​ര്‍പ്പാ​യും ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ​യും ധാ​രാ​ളം ജ​ലം ന​ഷ്ട​പ്പെ​ടു​ന്ന​തി​നാ​ല്‍ മൂ​ത്ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്നു. അ​തു​മൂ​ലം അ​തി​ല്‍ അ​ലി​ഞ്ഞ യൂ​റോ​ക്രോ​മി​ന്‍റെ സാ​ന്ദ്ര​ത കൂ​ടു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി മൂ​ത്ര​ത്തി​ന്‍റെ മ​ഞ്ഞ​നി​റം കൂ​ടു​ക​യും ചെ​യ്യു​ന്നു. പ​നി​യു​ണ്ടാ​കു​മ്പോ​ഴും ഈ ​അ​വ​സ്ഥ​യു​ണ്ടാ​ക്കാം.

മൂ​ത്ര​മു​ണ്ടാ​വാ​ന്‍ വെ​ള്ളം കു​ടി​ക്ക​ണ്ട

വെ​ള്ളം ഒ​ട്ടും കു​ടി​ച്ചി​ല്ലെ​ങ്കി​ലും ശ​രീ​രം മൂ​ത്രം ഉ​ല്പാ​ദി​പ്പി​ക്കും. ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​വ​സ്തു​ക്ക​ളെ നീ​ക്കം ചെ​യ്യു​ക എ​ന്ന​തു മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ധ​ര്‍മ്മ​മാ​ണ്. അ​തു ന​ട​ന്നി​ല്ലെ​ങ്കി​ല്‍ മ​ര​ണം ഉ​റ​പ്പാ​ണ്. വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ലും ഉ​പാ​പ​ച​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടാ​കു​ന്ന കു​റ​ച്ചു വെ​ള്ള​മാ​ണ് ഇ​തി​നു സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്. ര​ക്ത​ത്തി​ല്‍ വി​ഷ​വ​സ്തു​ക്ക​ള്‍ കൂ​ടു​ന്ന​ത​നു​സ​രി​ച്ച് ദാ​ഹ​വും കൂ​ടും. 2 ലി​റ്റ​റി​നും ഇ​ട​യ്ക്കു മൂ​ത്ര​മാ​ണ് ഉ​ല്പാ​ദി​പ്പി​ക്ക​പ്പ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തും ത​ണു​പ്പു​കാ​ല​ത്തും മൂ​ത്ര​ത്തി​ന്‍റെ അ​ള​വു​കൂ​ടു​ന്നു.

 മ​ണി​ക്കൂ​റി​ൽ  12ത​വ​ണ ര​ക്തം ശു​ചീ​ക​രി​ക്കു​ന്നു

100ഗ്രാം ​വൃ​ക്ക​ക​ല​ക​ളി​ലേ​ക്ക് ഒ​രു​മി​നി​റ്റി​ല്‍ 400മി​ല്ലി ര​ക്ത​മാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
ഓ​രോ വൃ​ക്ക​യി​ലും ഏ​ക​ദേ​ശം 12ല​ക്ഷം നെ​ഫ്രോ​ണു​ക​ള്‍ എ​ന്ന അ​രി​പ്പ​ക​ളു​ണ്ട് . ഇ​വ ഒ​ന്നി​നു​പു​റ​കി​ല്‍ ഒ​ന്നാ​യി ചേ​ര്‍ത്തു​വ​ച്ചാ​ല്‍ 8 കി.​മീ നീ​ളം വ​രും.
ഒ​രു​വൃ​ക്ക​ദാ​നം ചെ​യ്തു​ക​ഴി​യു​മ്പോ​ള്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ വൃ​ക്ക​യു​ടെ 50%വ​ലു​താ​കു​ന്നു.​ഈ​വ​ലി​പ്പം അ​ധി​ക​മു​ള്ള ജോ​ലി​ചെ​യ്യാ​ന്‍ പ​ര്യാ​പ്ത​മാ​ക്കു​ന്നു.
ഒ​രു​ദി​വ​സം 1ലി​റ്റ​റി​നും 2 ലി​റ്റ​റി​നും ഇ​ട​യ്ക്കു മൂ​ത്ര​മാ​ണ് ഉ​ല്പാ​ദി​പ്പി​ക്ക​പ്പ​ടു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തും ത​ണു​പ്പു​കാ​ല​ത്തും മൂ​ത്ര​ത്തി​ന്‍റെ അ​ള​വു​കൂ​ടു​ന്നു.