എഡിറ്റര്‍
എഡിറ്റര്‍
അങ്കമാലി ഡയറീസ് താരങ്ങള്‍ സഞ്ചരിച്ച വണ്ടി തടഞ്ഞു നിര്‍ത്തി പൊലീസിന്റെ സദാചാര ഗുണ്ടായിസം
എഡിറ്റര്‍
Saturday 18th March 2017 6:23pm

മൂവാറ്റുപുഴ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അഭിനേതാക്കള്‍ക്കെതിരെ പൊലീസിന്റെ അതിക്രമം. ഫെയ്‌സ്ബുക്ക് ലൈവിലൂടെ സംവിധായകന്‍ ലിജോ ജോസ് തന്നെയാണ് പൊലീസിനെതിരെ സദാചാര ഗുണ്ടായിസ ആരോപണവുമായി രംഗത്തെിയിരിക്കുന്നത്.

മൂവാറ്റുപുഴയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയ്യറ്ററിന് മുന്നില്‍ വച്ചായിരുന്നു പൊലീസിന്റെ അതിക്രമം. ചിത്രത്തിന്റെ പ്രചരണത്തിനായാണ് താരങ്ങള്‍ മൂവാറ്റുപുഴയില്‍ എത്തിയത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമമെന്നാണ് കരുതുന്നതെന്ന് ലിജോ ജോസ് പറയുന്നു.

താരങ്ങല്‍ സഞ്ചരിച്ച ബസിനു കുറുകെ ജീപ്പു നിറുത്തി തടഞ്ഞ പൊലീസ് ഉള്ളിലുള്ളവരെ അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് സംവിധായകന്‍ പറയുന്നത്. തലയൊന്ന് തിരിച്ച് ചുമരിലിലൊട്ടിച്ച പോസ്റ്ററിലേക്ക് നോക്കിയാല്‍ മനസ്സിലാകുന്ന ആളുകളായിരുന്നിട്ടും പൊലീസ് മോശമായി പെരുമാറുകയായിരുന്നുവെന്നും ലിജോ ജോസ് പറയുന്നു.


Also Read: ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ജവാനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ബി.എസ്.എഫ് വെടിവെപ്പ്: മൂന്നുപേര്‍ കൊല്ലപ്പെട്ടു


വണ്ടിക്കകത്ത് ആരാണെന്നും നിന്നെയൊക്കെ പള്‍സറാക്കണമോ എന്നും പൊലീസുകാര്‍ ചോദിച്ചതായും അദ്ദേഹം പറയുന്നു. ആളുകള്‍ക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസ് തന്നെ ഇത്തരത്തില്‍ പെരുമാറുന്നത് മോശമാണെന്നും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും ലിജോ ജോസ് പറയുന്നു.

86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് ഒരുക്കിയ അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി മുന്നേറവെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.

Advertisement