എഡിറ്റര്‍
എഡിറ്റര്‍
പണ്ട് പണ്ട്… ഭൂമിയും ചന്ദ്രനും ഒന്നായിരുന്ന കാലം..
എഡിറ്റര്‍
Friday 19th October 2012 10:26am

വാഷിങ്ടണ്‍: പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുമ്പ്… നമ്മുടെ ഭൂമിയും ചന്ദ്രനും ഒന്നായിരുന്നത്രേ. ഒരു വലിയ ഗ്രഹത്തിന്റെ രണ്ട് ഭാഗമായിരുന്നു ഭൂമിയും ചന്ദ്രനും. പിന്നെ എന്നായിരുന്നു ഇരുവരും പിരിഞ്ഞത്. ബഹിരാകാശത്ത് നിന്ന് ഒരു ഭീമന്‍ വസ്തു ചെന്നിടിച്ചപ്പോള്‍ ഈ ഗ്രഹം രണ്ടായി പിരിയുകയായിരുന്നു. ഇതില്‍ ഒരു ഭാഗം ഭൂമിയും മറുഭാഗം ചന്ദ്രനുമായി.

Ads By Google

ഹാര്‍വാര്‍ഡിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള സമാനതകളുടെ കാരണവും ഇതാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതോടെ ഭൂമിയെ ഇടിച്ച വസ്തുവിന്റെ അവശിഷ്ടമാണ് ചന്ദ്രന്‍ എന്ന വാദം തെറ്റാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഇന്ന് ഭൂമയുടെ ഒരു ഭ്രമണത്തിന് 24 മണിക്കൂറാണ് വേണ്ടതെങ്കില്‍ പണ്ട് വെറും രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നത്രേ. ഇത്രയും വേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്ന ഗ്രഹത്തിലേക്ക് കൂറ്റനൊരു ഇടിയുണ്ടായപ്പോള്‍ ഈ ഗ്രഹം രണ്ട് ഭാഗമാവുകയായിരുന്നു. ഇതില്‍ ഒരു ഭാഗം മറ്റേ ഗ്രഹത്തിനെ വലയം ചെയ്യാന്‍ തുടങ്ങി. ഈ വലയം ചെയ്യുന്ന ഗ്രഹമാണ് ചന്ദ്രന്‍. സൂര്യന് പുറമേ ചന്ദ്രനും കൂടി എത്തിയതോടെ ഭൂമിയുടെ ആകര്‍ഷണത്തില്‍ മാറ്റം വന്നു. ഇതോടെ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത കുറയുകയും ചെയ്തു.

എന്നാല്‍ ഭൂമിയുടെ ഭ്രമണ വേഗത്തില്‍ മാറ്റം വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭ്രമണ വേഗത കൂടുകയും ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതോടെ ഭൂമിയുടെ താപനില വര്‍ധിക്കുകയും കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതോടെ നിലവിലെ ആവാസ വ്യവസ്ഥ മാറുകയും പുതിയ ജൈവ വ്യവസ്ഥയ്ക്ക് കാരണമായേക്കും എന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

Advertisement