Administrator
Administrator
മൂലമറ്റം അപകടം: കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചു
Administrator
Saturday 25th June 2011 10:28am

MOOLAMATTOM ACCIDENTകൊച്ചി: മൂലമറ്റം വൈദ്യുത നിലയത്തില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൊടുപുഴ പൂമാല തെക്കോലിക്കല്‍ മെറിന്‍ ഐസക് (26) ആണ് മരിച്ചത്. ബേണ്‍സ് ഐ.സി.യുവില്‍ ഗുരുതരാവസ്ഥയിലായിരുന്നു മെറിന്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നിലയത്തിന്റെ ഭൂഗര്‍ഭ പവര്‍ഹൗസില്‍ തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്. ആറ് ജനറേറ്ററുകളുള്ള പവര്‍ ഹൗസിലെ അഞ്ചാം നമ്പര്‍ ജനറേറ്ററിന്റെ കണ്‍ട്രോള്‍ പാനലിലാണ് തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായത്.

Advertisement