Administrator
Administrator
പവര്‍ ഹൗസ് തീപിടുത്തത്തിന് കാരണം എര്‍ത്തിങ്
Administrator
Tuesday 21st June 2011 9:49am

moolamattomഇടുക്കി:മൂലമറ്റം പവര്‍ഹൗസിലെ തീപിടുത്തം വൈദ്യുതി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്നുള്ള എര്‍ത്തിംഗ് മൂലമെന്ന് കണ്ടെത്തി. പള്ളത്തേയ്ക്കുള്ള 220 കെ.വി ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്നാണ് എര്‍ത്തിംഗ് ഉണ്ടായത്.

തീപിടുത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച നാലു ജനറേറ്ററുകളുടെ പ്രവര്‍ത്തനം ഇന്നു ഉച്ചയോടെ പൂര്‍ണമായും പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. പവര്‍ഹൗസിലെ തീപിടുത്തത്തെത്തുടര്‍ന്ന് വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.

സംഭവത്തില്‍ പവര്‍ ഹൗസിലെ സബ് എന്‍ജിനിയര്‍ കെ.എസ്. പ്രഭ (42), അസിസ്റ്റന്റ് എന്‍ജിനിയര്‍ മെറിന്‍ ഐസക് (28) എന്നിവര്‍ക്കു പരിക്കേറ്റിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി രാത്രി വൈകി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ വൈകീട്ട് അഞ്ചേമുക്കാലോടെ അഞ്ചാം നമ്പര്‍ ജനറേറ്ററിലാണ് അഗ്‌നിബാധയുണ്ടായത്. 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററാണ് മൂലമറ്റത്തുള്ളത്. സംസ്ഥാനത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 70 ശതമാനവും നിര്‍വ്വഹിക്കുന്ന ഇടുക്കി പദ്ധതിയുടെ ജനറേറ്ററുകളാണ് ഇവ.

പൊട്ടിത്തെറിമൂലം വൈദ്യുതി ഉത്പാദനത്തില്‍ 500 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. എസ്എന്‍സി ലാവ്‌ലിനാണു മൂലമറ്റത്ത് ജനറേറ്ററുകള്‍ സ്ഥാപിച്ചത്. ജനറേറ്ററുകള്‍ക്കു കമ്പനി നിശ്ചയിച്ചിരിക്കുന്ന സുരക്ഷിത കാലാവധി 25 വര്‍ഷമാണ്. 1976 ല്‍ സ്ഥാപിച്ച ജനറേറ്ററുകള്‍ 35 വര്‍ഷം പിന്നിട്ടുകഴിഞ്ഞു.

Advertisement