മണി ഹെയ്സ്റ്റില്‍ മരണപ്പെട്ടവരില്‍ ഒരാളെ തിരികെ കൊണ്ടുവരാന്‍ പറഞ്ഞാല്‍ ഞാന്‍ അവളെ തെരഞ്ഞെടുക്കും: ആയുഷ്മാന്‍ ഖുറാന
Indian Cinema
മണി ഹെയ്സ്റ്റില്‍ മരണപ്പെട്ടവരില്‍ ഒരാളെ തിരികെ കൊണ്ടുവരാന്‍ പറഞ്ഞാല്‍ ഞാന്‍ അവളെ തെരഞ്ഞെടുക്കും: ആയുഷ്മാന്‍ ഖുറാന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd December 2021, 10:02 am

ലോകത്താകമാനം ഏറെ ജനപ്രിതി നേടിയ നെറ്റഫ്‌ളിക്‌സ് സീരിസാണ് മണി ഹെയ്‌സറ്റ്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ സീരീസായ ‘ലാ കാസ ഡി പാപ്പല്‍’ നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത് ഇംഗ്ലിഷില്‍ ഡബ്ബ് ചെയ്തതോടെ ലോകമാകമാനം സീരീസിന് നിരവധി പ്രേക്ഷകരാണ് ഉണ്ടായത്. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന മണി ഹെയ്‌സ്റ്റിന്റെ കടുത്ത ആരാധകനാണ്.

അടുത്തിടെ മണി ഹെയ്‌സ്റ്റിനോടുള്ള തന്റെ പ്രിയം വ്യക്തമാക്കുന്ന ഒരു വീഡിയോ നെറ്റ്ഫ്‌ളിക്‌സിനോടൊപ്പം ആയുഷ്മാന്‍ ചെയ്തിരുന്നു.
സീരിസിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട രംഗങ്ങളേയും കഥാപാത്രങ്ങളേയും പറ്റി തുറന്ന് പറയുകയാണ് ആയുഷ്മാന്‍. ‘ദി മാന്‍ വിത്ത് പ്ലാന്‍, പ്രൊഫസറാണ് മണി ഹെയ്സ്റ്റില്‍ എനിക്കേറ്റവും പ്രിയപ്പെട്ട കഥാപാത്രം. വളരെ ബുദ്ധിശാലിയാണ് അദ്ദേഹം. ശാന്തനാണ്, തന്ത്രശാലിയാണ്. ഒരു കവര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന ആളാണെങ്കിലും പ്രൊഫസറുടെ ബുദ്ധവൈഭവവും ടീമിലെ അംഗങ്ങളോട് കാണിക്കുന്ന ധാര്‍മികതയും കാണുമ്പോള്‍ ആര്‍ക്കാണെങ്കിലും ഇഷ്ടം തോന്നും,’ അയുഷ്മാന്‍ പറഞ്ഞു.

‘അഞ്ചാം സീസണില്‍ ബെര്‍ളിന്‍ തന്റെ മകനെ എങ്ങനെ കവര്‍ച്ച ചെയ്യാമെന്ന് പഠിപ്പിക്കുന്നതും ഇരുവരും ഒരുമിച്ച് കവര്‍ച്ച നടത്തുന്നതും ഒരുപാട് ഇഷ്ടപ്പെട്ട രംഗമാണ്. എന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ രംഗമാണത്,’ ആയുഷ്മാന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ടോക്കിയോയുടെയും നെയ്‌റോബിയുടെയും മരണം തന്നെ വേദനിപ്പിച്ചെന്നും ആയുഷ്മാന്‍ പറഞ്ഞു. ‘അവര്‍ മികച്ച കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ അങ്ങനെയുള്ള കഥാപാത്രങ്ങള്‍ പെട്ടെന്ന് പോകും. ഒരു കഥാപാത്രത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ ടോക്കിയോയെ തെരഞ്ഞെടുക്കും. കഥ വിവരിക്കുന്നത് അവളാണല്ലോ. അവള്‍ ധീരയാണ്, ഭയമില്ലാത്തവളാണ്. ഫൈനലില്‍ അവളുടെ എനര്‍ജി കാണാന്‍ സാധിക്കില്ല,’ ആയുഷ്മാന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: money-heist-fanboy-ayushmann-khurrana-on-his-favourite-character-and-more