എഡിറ്റര്‍
എഡിറ്റര്‍
അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു; ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു; മതംമാറ്റത്തെ കുറിച്ച് മോഹിനി പറയുന്നു
എഡിറ്റര്‍
Saturday 25th March 2017 10:52am

മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയനായികയായിരുന്നു മോഹിനി എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്നും പിന്‍വാങ്ങിയ താരം സത്യന്‍അന്തിക്കാട് ചിത്രമായ ഇന്നത്തെ ചിന്താവിഷയത്തിലൂടെ വീണ്ടും അഭ്രപാളിയിലെത്തി. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്‍വാങ്ങിയ താരം ഇതിനിടെ മതംമാറുകയും ചെയ്തു.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷ്മിയെന്ന മോഹിനി ഇപ്പോള്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുയാണ്. ക്രിസ്തീന എന്ന് പേരുംമാറ്റി മതംമാറാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് മോഹിനി തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുയാണ്.

വിവാഹ ശേഷം ജീവിതത്തില്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണങ്ങളാണ്. മോശം കാര്യങ്ങള്‍ ചെയ്തവര്‍ക്ക് മാത്രമേ ജീവിതത്തില്‍ തിരിച്ചടിയുണ്ടാകൂ എന്ന് വിശ്വസിച്ചിരുന്ന എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. എന്റെ വിഷമങ്ങള്‍ക്ക് ഉത്തരം തേടി ഹിന്ദു മതത്തിലെ പുസ്തകങ്ങളും ബുദ്ധമതത്തെക്കുറിച്ചും സിഖ് മതത്തെക്കുറിച്ചും ഖുറാനും വായിച്ചു.

അങ്ങനെയിരിക്കെ വീട്ടിലെ ജോലിക്കാരിയാണ് ഒരു ബൈബിള്‍ നല്‍കിയത്. വായിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ബൈബിള്‍ വായിച്ച് തുടങ്ങി. അന്ന് രാത്രി സ്വപ്നത്തില്‍ ദൈവിക രൂപം കണ്ടു. ആ രൂപം എനിക്ക് നോഹയുടെ പെട്ടകവും കാണിച്ചു തന്നു.


Dont Miss വിനയനെ വിലക്കിയ സംഭവം; പിഴയൊടുക്കി കേസവസാനിപ്പിക്കാന്‍ തയ്യാറല്ല; വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ബി. ഉണ്ണികൃഷ്ണന്‍


ആ പെട്ടകത്തിലേക്ക് എന്നെ കൊണ്ടു പോകാന്‍ ആ രൂപം പറഞ്ഞു. അത് വലിയ തിരിച്ചറിവ് നല്‍കി. പക്ഷേ പിന്നെയും ഞാന്‍ യഥാര്‍ത്ഥ ദൈവത്തെ തേടിയുള്ള അന്വേഷണം തുടര്‍ന്നു. അങ്ങനെ അവസാനം ഞാന്‍ ദൈവമാതാവിലേക്കും ക്രിസ്തുവിലേക്കുമുള്ള വഴി കണ്ടെത്തി-മോഹിനി പറയുന്നു.

ഞാന്‍ കടുത്ത ദൈവവിശ്വാസിയായിരുന്നു. എന്റെ ഭക്തിയും വിശ്വാസവും കണ്ട് ഞാന്‍ സന്യാസിയാകുമോ എന്നുവരെ വീട്ടുകാര്‍ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള തനിക്ക് വിവാഹശേഷം നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മതംമാറാന്‍ കാരണമെന്നും മോഹിനി പറയുന്നു.

സിനിമയില്‍ നിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്ന മോഹിനി ഇപ്പോള്‍ കുടുംബസമേതം യു.എസിലാണ്. രണ്ട് ആണ്‍മക്കളാണ്.

Advertisement