'അറുപത് കഴിഞ്ഞ മനുഷ്യനാണോ ഇത്!'; ആരാധകരെ അമ്പരപ്പിച്ച് മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ
Entertainment
'അറുപത് കഴിഞ്ഞ മനുഷ്യനാണോ ഇത്!'; ആരാധകരെ അമ്പരപ്പിച്ച് മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th January 2021, 2:26 pm

അസാമാന്യമായ അഭിനയ തികവുകൊണ്ട് എക്കാലവും അമ്പരിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളികളെ അമ്പരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും താന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.

‘എന്തും ആരംഭിക്കാന്‍ മോട്ടിവേഷന്‍ ആവശ്യമാണ്. ശീലങ്ങളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ശീലങ്ങള്‍ പിന്തുടരൂ,’ എന്നും മോഹന്‍ലാല്‍ വീഡിയോക്കൊപ്പം ഫേസ്ബുക്കിലെഴുതി.

താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വര്‍ക്ക് ഔട്ട് വീഡിയോയ്ക്ക് കീഴെ കമന്റ ചെയ്തിരിക്കുന്നത്.

സ്വീറ്റ് സിക്‌സ്റ്റിയെന്നും ഈ മനുഷ്യനാണോ അറുപത് തികഞ്ഞത് തുടങ്ങിയ കമന്റുകളാണ് വരുന്നവയില്‍ അധികവും.

നേരത്തെ മോഹന്‍ലാലിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്‍ ശ്രീകാന്ത് കോട്ടക്കലിന്റെ അനുഭവക്കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നിച്ച് നടത്തിയ ഒരുപാട് യാത്രകളുടേയും അവ എത്രമാത്രം മോഹന്‍ലാല്‍ എന്ന സാധാരണക്കാരനായ മനുഷ്യന്‍ ആസ്വദിക്കുന്നു എന്നതിന്റേയും ബോധ്യത്തിലായിരുന്നു ഭൂട്ടാനിലേക്കുള്ള ഒരു യാത്ര അദ്ദേഹത്തിനൊപ്പം താന്‍ പ്ലാന്‍ ചെയ്തതെന്നും ശ്രീകാന്ത് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ യാത്രാവിവരണത്തില്‍ പറയുന്നുണ്ട്.

നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഇറങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal work out video gets viral in social media