എഡിറ്റര്‍
എഡിറ്റര്‍
സഞ്ജയ് ദത്തിന് വേണ്ടി മോഹന്‍ ലാലും
എഡിറ്റര്‍
Saturday 23rd March 2013 12:13pm

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ശിക്ഷ ഇളവ് ചെയ്യണമെന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ ലാല്‍.

Ads By Google

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ ലാല്‍ സഞ്ജയ് ദത്തിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി സഞ്ജയ് ദത്തിനെ തനിക്ക് നേരിട്ട് അറിയാമെന്നും അദ്ദേഹം മികച്ച പൗരനും സ്‌നേഹനിധിയായ കുടുംബനാഥനുമാണെന്നും മോഹന്‍ലാല്‍ പറയുന്നു.

രാജ്യത്തിന്റെ സഹാനുഭൂതിയും സഹായവും അദ്ദേഹം അര്‍ഹിക്കുന്നുവെന്നും പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്നും മോഹന്‍ ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മോഹന്‍ ലാലും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് സുപ്രീം കോടതി സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷത്തെ തടവ് വിധിച്ചത്. സഞ്ജയ് ദത്തില്‍ നിന്ന് എ.കെ 56, 9 എം.എം റൈഫിളും സഞ്ജയ് ദത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.

Advertisement