ഇതാണ് മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍
Malayalam Cinema
ഇതാണ് മോഹന്‍ലാലിന് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th June 2019, 10:05 am

കൊച്ചി: സിനിമകളുടെ പേരില്‍ ഫാന്‍സുകാര്‍ തമ്മില്‍ തല്ലാണെങ്കിലും പരസ്പരം സ്നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും മലയാളികള്‍ കണ്ടിട്ടുള്ളതാണ്.

എകദേശം ഒരേകാലത്ത് സിനിമയില്‍ എത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിത മോഹന്‍ലാല്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിയുടെ ഇഷ്ടപെട്ട അഞ്ച് സിനിമകള്‍ തെരഞ്ഞെടുത്തിരിക്കുകയാണ്.

മാതൃഭൂമി സ്റ്റാര്‍ & സ്‌റ്റൈലില്‍ മമ്മൂട്ടി സ്‌പെഷ്യല്‍ പതിപ്പിന് വേണ്ടിയാണ് തനിക്ക് എറ്റവും ഇഷ്ടപ്പെട്ട് അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍ മോഹന്‍ലാല്‍ തെരഞ്ഞെടുത്തത്.

ന്യൂ ഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് ആ 5 ചിത്രങ്ങള്‍.മമ്മൂട്ടി സിനിമയില്‍ എത്തിയതിന്റെ 48ാം വര്‍ഷമാണിത്.

DoolNews Video