നാലു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം; നായകന്‍ ജോജു ; 'പീസ്' ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
Entertainment news
നാലു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം; നായകന്‍ ജോജു ; 'പീസ്' ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th May 2021, 6:53 pm

കൊച്ചി: ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന പുതിയ ചിത്രം ‘പീസി’ന്റെ ടൈറ്റീല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

നടന്‍ മോഹന്‍ലാലാണ് പോസറ്റര്‍ പുറത്തുവിട്ടത്. ഇതിന് പുറമെ രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവരും പോസ്റ്റര്‍ പുറത്തുവിട്ടു.

നവാഗതനായ സന്‍ഫീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദയാപരനും, ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ് പീസ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണിത്. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍.

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതാപന്‍ കല്ലിയൂര്‍.

ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്‍ട്രോളര്‍: അഹ്നിസ്, രാജശേഖരന്‍, സ്റ്റില്‍സ് ജിതിന്‍ മധു.

സൗണ്ട് ഡിസൈന്‍: അജയന്‍ അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Mohanlal releases poster titled Joju George Movie ‘Peace’