എന്റെ തൊഴില്‍ അഭിനയമാണ്, രാഷ്ട്രീയമല്ല; ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മോഹന്‍ലാല്‍
D' Election 2019
എന്റെ തൊഴില്‍ അഭിനയമാണ്, രാഷ്ട്രീയമല്ല; ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത തള്ളി മോഹന്‍ലാല്‍
ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 10:42 am

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണങ്ങളെ തള്ളി നടന്‍ മോഹന്‍ലാല്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“രാഷ്ട്രീയം എന്റെ മാര്‍ഗമല്ല. ഒരു നടനായി തുടരാനാണ് എനിക്കിഷ്ടം. ഈ തൊഴിലിലുള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. രാഷ്ട്രീയത്തില്‍ നിങ്ങളെ ആശ്രയിച്ച് ഒരുപാട് പേരുണ്ടാകും. അത് എളുപ്പമല്ല. മാത്രമല്ല രാഷ്ട്രീയം എനിക്ക് അറിയുന്ന വിഷയവുമല്ല.”

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. മോഹന്‍ലാലിനെ കേരളത്തിലെവിടെയും മത്സരിപ്പിക്കാന്‍ തയ്യാറാണെന്നായിരുന്നു ബിജെപിയുടെ നിലപാട്.

ALSO READ: ശബരിമല വിഷയത്തില്‍ പാര്‍ട്ടി നിലപാടല്ല തന്റേത്; കോണ്‍ഗ്രസ് ആള്‍ക്കൂട്ടത്തിന് പിന്നാലെ പോകരുതെന്നും വി.ഡി സതീശന്‍

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ രാജഗോപാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തയ്യാറാകുന്നപക്ഷം, തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എം.ടി രമേശും പറഞ്ഞിരുന്നു.

എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എതിര്‍ക്കുമെന്നായിരുന്നു ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചത്.

WATCH THIS VIDEO: