ബോക്‌സറുടെ കഥ പറഞ്ഞ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം; മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കും
Entertainment news
ബോക്‌സറുടെ കഥ പറഞ്ഞ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം; മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th July 2021, 6:23 pm

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരു സ്‌പോര്‍ട്‌സ് ചിത്രമെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് ഹങ്കാമ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

‘ബോക്‌സറുടെ കഥയാണ് പറയുന്നത്. അയാളുടെ ഉയര്‍ച്ചകളെയും വീഴ്ചകളെയും കുറിച്ചാണ് സിനിമ. മോഹന്‍ലാലും ഞാനും ചേര്‍ന്ന് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ഒരുമിച്ച് ഒരു സ്‌പോര്‍ട്‌സ് ചിത്രം ചെയ്തിട്ടില്ല. ഞങ്ങളുടെ റാഗിങ് ബുള്‍ ആണ് ഈ ചിത്രമെന്ന് വേണമെങ്കില്‍ പറയാം,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി മോഹന്‍ലാല്‍ 15 കിലോയോളം ഭാരം കുറക്കേണ്ടി വരും. മോഹന്‍ലാലിന് തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആഗസ്റ്റ് 12ന് റിലീസ് ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും എപ്പോഴായാലും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍. 100 കോടി രൂപയാണ് ബഡ്ജറ്റ്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനൊപ്പം സന്തോഷ് ടി. കുരുവിളയുടെ മൂണ്‍ലൈറ്റ് എന്റര്‍ടെയ്ന്‍മെന്റും, കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് മരക്കാര്‍ നിര്‍മിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal Priyadarshan new movie