എഡിറ്റര്‍
എഡിറ്റര്‍
ഒടിയനിലെ ലാലേട്ടന്റെ മാസ് ലുക്ക് പുറത്തായി; ചിത്രങ്ങള്‍ കാണാം
എഡിറ്റര്‍
Thursday 31st August 2017 8:48pm

 

വാരണാസി: മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലെ താരനിരയായിരുന്നു ചിത്രീകരണത്തിനു മുമ്പേ ചിത്രം വാര്‍ത്തകളില്‍ നിറയാനുള്ള കാരണം.

ഭൂമിയിലെ അവസാനത്തെ ഒടിയന്റെ ജിവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനായി നിരവധി തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ നടത്തുന്നുണ്ട്. വ്യത്യസ്ഥ കാലഘട്ടത്തിലെ ഒടിയന്റെ ലുക്കുകള്‍ ഏത് വിധമായിരിക്കും എന്നും പ്രേക്ഷകര്‍ക്ക് ആകാംഷയുണ്ട്. ഇപ്പോള്‍ ഇതാ ലാലേട്ടന്റെ ഒടിയനിലെ മാസ് ലുക്ക് പുറത്തായിരിക്കുകയാണ്. വാരണാസിയില്‍ ഗംഗയുടെ തീരങ്ങളില്‍ ഷൂട്ടിംങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പാള്‍ പുറത്ത് വന്നത്.


താടിയും ജഡയുമുള്ള കാഷായ വസ്ത്രധാരി ആയാണ് മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇന്നാണ് മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്തകം പുറത്ത് വന്നത്. നാളെ അദ്ദേഹത്തിന്റെ തന്നെ വില്ലന്റെ ട്രെയിലറും പുറത്തിറങ്ങും കൂട്ടത്തില്‍ ഒടിയനിലെ ചിത്രങ്ങള്‍ കൂടിയാകുമ്പോള്‍ ആരാധകരുടെ സന്തോഷം ഇരട്ടിയാവുകയാണ്.


മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന ഒടിയന്റെ ബജറ്റ് 45 കോടിയിലേറെ രൂപയാണ്. സ്പെഷ്യല്‍ ഇഫക്ടസിന് ഏറെ പ്രാധാന്യം നല്‍കുന്ന ഒടിയന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അണിയറ ശില്‍പ്പികള്‍ പറയുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയായെത്തുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കോറിയോഗ്രാഫറായി എത്തുന്ന മലയാള ചിത്രം കൂടിയാണ് ഒടിയന്‍.

Advertisement