എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിന്റെ സംസ്‌കൃത ആമുഖം
എഡിറ്റര്‍
Monday 21st May 2012 9:38am

സംസ്‌കൃതഭാഷയുടെ പ്രചരണത്തിന് നടന്‍ മോഹന്‍ലാലും. ഭാഷാ പ്രചാരണത്തിനായി സംസ്‌കൃത ഭാരതിയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ആല്‍ബത്തിന്റെ ആമുഖ വിവരണം മോഹന്‍ലാലിന്റേതാണ്. ആല്‍ബത്തിന്റെ ഡബ്ബിംഗ് കൊച്ചി വിസ്മയാ സ്റ്റുഡിയോയില്‍ പൂര്‍ത്തിയായി.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുമെത്തിയാണ് മോഹന്‍ലാല്‍ ആമുഖത്തിന് ശബ്ദം നല്‍കിയത്.

പ്രകൃതി, ദേശസ്‌നേഹം, മാതൃത്വം എന്നീ വിഷയങ്ങളിലൂന്നിയാണ് സംസ്‌കൃതഭാരതിയുടെ ആല്‍ബം. മന്ത്രങ്ങള്‍ക്കും ശ്ലോകങ്ങള്‍ക്കുമപ്പുറം സംസ്‌കൃതത്തിന്റെ സരളമുഖം പ്രതിഫലിക്കുന്ന കാവ്യങ്ങളാണ് ആല്‍ബത്തില്‍.

ഡോ.പി നന്ദകുമാര്‍, ബി.ആര്‍ ശങ്കരനാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്‌കൃതഭാഷാ പ്രചരണത്തിന് ആല്‍ബം ഒരുങ്ങുന്നത്.

Advertisement