എഡിറ്റര്‍
എഡിറ്റര്‍
തന്നെ വിലക്കുന്നത് മോഹന്‍ ലാലും കൂടി അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം: വിനയന്‍
എഡിറ്റര്‍
Tuesday 26th March 2013 12:00am

കോഴിക്കോട്: മലയാള സിനിമയില്‍ നിന്ന് തന്നെ വിലക്കുന്നതിന്റെ കാരണം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നടന്‍ മോഹന്‍ ലാല്‍ വ്യക്തമാക്കണമെന്ന് സംവിധായകന്‍ വിനയന്‍.

Ads By Google

തന്നെ വിലക്കുന്നത് മോഹന്‍ ലാലും കൂടി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണം. കഴിഞ്ഞ നാല് വര്‍ഷമായി സംഘടനകളുടെ വിലക്ക് അനുഭവിക്കുകയാണ്. ഒരുമയുള്ള നേതൃത്വം വേണമെന്ന് പറഞ്ഞാണ് മോഹന്‍ ലാല്‍ നേതൃത്വത്തില്‍ എത്തിയത്.

തന്റെ വിലക്കിന് പിന്നില്‍ മോഹന്‍ ലാല്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹം രാജിവെക്കണം.

മലയാള സിനിമയിലെ പുതിയ സംവിധായകര്‍ ശക്തമായ തീരുമാനമെടുക്കുന്നവരാണ്. പുതിയ നായകന്മാര്‍ക്കിടയില്‍ നിന്ന് സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടാവാനിടയില്ലെന്നും വിനയന്‍ കോഴിക്കോട് പറഞ്ഞു. ആറുവര്‍ഷം മുമ്പ് ഉണ്ടാവേണ്ടതാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

150 ഓളം കുട്ടികളെ ഉള്‍പ്പെടുത്തി ലിറ്റില്‍ സൂപ്പര്‍മാസ്റ്റര്‍ എന്ന ത്രീ ഡി ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിനയന്‍. നാല് ഭാഷകളില്‍ ചിത്രം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement