ധ്യാനും അജുവും ഇനി ഒന്നിച്ച്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
Film News
ധ്യാനും അജുവും ഇനി ഒന്നിച്ച്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd June 2022, 7:46 pm

ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് പുറത്ത് വിട്ടത്. വിജേഷ് പാനന്തൂരും ഉണ്ണി വെല്ലോരയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം വിലാസ് കുമാറും സിമി മുരളിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രമാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാന്‍ ശ്രീനിവാസന്റെ ചിത്രം.

വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ നാലാമത് നിര്‍മാണസംരംഭമാണ് പ്രകാശന്‍ പറക്കട്ടെ. ഗൂഢാലോചന, ലൗ ആക്ഷന്‍ ഡ്രാമ, 9എം.എം. എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ടിനു തോമസും ചിത്രത്തില്‍ നിര്‍മാണ പങ്കാളിയാണ്.

ദിലീഷ് പോത്തന്‍, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാന്‍ റഹ്മാമാനാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.

Content Highlight: Mohanlal has released the first look poster of the movie nadikalil  Sundari Yamuna