എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിലേക്ക് ചേക്കാറാന്‍ മോഹന്‍ലാല്‍
എഡിറ്റര്‍
Friday 26th October 2012 2:12pm

മലയാള സിനിമയിലെ അഭിനയ കുലപതിയെന്ന് ലാലേട്ടനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. നീണ്ട വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ ഏറിയ പങ്കും മലയാളത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച താരമായിരുന്നു ലാലേട്ടന്‍.

എന്നാല്‍ മലയാളത്തിന്റെ അതിര്‍വരമ്പില്‍ നിന്ന് വിട്ട് ബോളിവുഡിലും ഹോളിവുഡിലും ലാല്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കമ്പനി ആഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ എത്തിയ ലാലിന് നിരവധി ഓഫറുകളാണ് ഇപ്പോള്‍ അവിടെ നിന്ന് ലഭിക്കുന്നത്.

Ads By Google

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തെസ് എന്ന ചിത്രത്തിലും ഇനി പുറത്തിറങ്ങാനുള്ള പ്രിയദര്‍ശനന്റെ തന്റെ മറ്റൊരു ചിത്രത്തിലും മോഹന്‍ ലാല്‍ വേഷമിടുന്നുണ്ട്.

എന്നാല്‍ ബോളിവുഡില്‍ നിന്നും മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തയിരിക്കുകയാണ് സാക്ഷാല്‍ ജോണ്‍ എബ്രഹാം.

ജഫ്‌ന എന്ന തന്റെ ചിത്രത്തിലേക്കാണ് ലാലിനെ ക്ഷണിച്ചിരിക്കുന്നത്. ജോണ്‍ എബ്രഹാം ഹോം പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ ലാലിനെ നായകനാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ശ്രീലങ്കയിലെ എല്‍.ടി.ടി ആക്ടിവിസ്റ്റുകളുടെ കഥ പറയുന്ന ജഫ്‌ന സംവിധാനം ചെയ്യുന്നത് ഷൂജിത് സിക്കാര്‍ ആണ്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ലാലിന്റെ തീരുമാനം എന്തെന്ന് അറിവായിട്ടില്ല.

Advertisement