'സിനിമയില്‍ കൊള്ളാം, നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും; മീശപിരിയെ കുറിച്ച് മോഹന്‍ലാല്‍
Malayalam Cinema
'സിനിമയില്‍ കൊള്ളാം, നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും; മീശപിരിയെ കുറിച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th September 2019, 11:50 am

കൊച്ചി : മോഹന്‍ലാലിന്റെ മുണ്ട് മടക്കികുത്തലും മീശ പിരിയും ആരാധകര്‍ക്ക് എന്നും ആവേശമാണ്. ഒരിക്കല്‍ പരീക്ഷിച്ച് തെളിഞ്ഞ ഈ ഫോര്‍മുല വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്.

എന്നാല്‍ തന്റെ മുണ്ട് മടക്കികുത്തലിനെയും മീശ പിരിയെയും കുറിച്ച് മോഹന്‍ലാല്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. റേഡിയോ മാംഗോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മീശ പിരിക്കല്‍ സിനിമയില്‍ കൊള്ളാം; നാട്ടിലിറങ്ങി ചെയ്താല്‍ വിവരം അറിയും എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. തന്നെ പോലെ ആകരുത് അതിലും മികച്ചത് ആവാനാണ് ശ്രമിക്കേണ്ടതെന്നും ലാല്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞാന്‍ എന്താണെന്ന് എനിക്കു തന്നെ അറിയില്ല. എന്നെപ്പോലെയാകുക എന്നു പറയുന്നത് വലിയ കാര്യമല്ല. എന്നെക്കാളും മുകളില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി മാറുകയാണ് വേണ്ടത്,’

മുണ്ടുടുത്ത്, മടക്കിക്കുത്തി, മീശയൊന്ന് പിരിച്ചു വച്ചാല്‍ ഏതൊരു മലയാളി പുരുഷനും അറിയാതെ ഒരു മോഹന്‍ലാല്‍ ആയി മാറാറുണ്ടെന്ന അവതാരകന്റെ കമന്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ് മോഹന്‍ലാലിന്റെതായി പുറത്തുവന്ന അവസാന ചിത്രം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്, അഭിനയിക്കുന്ന ചിത്രം കുഞ്ഞാലിമരക്കാര്‍ എന്നിവയെ കുറിച്ചും ലാല്‍ അഭിമുഖത്തില് സംസാരിക്കുന്നുണ്ട്.