എഡിറ്റര്‍
എഡിറ്റര്‍
ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാല്‍; പരിഹാസവുമായി മമ്മൂട്ടി ഫാന്‍സ്
എഡിറ്റര്‍
Monday 13th March 2017 9:51am

ഫോട്ടോയെടുക്കുന്നതിനിടെ ഉമ്മ വെക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു.

 മോഹന്‍ലാലിനൊപ്പം നിന്ന് ഓരോ ആരാധകരായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഒരാള്‍ അദ്ദേഹത്തെ ഉമ്മ വെക്കാന്‍ ശ്രമിക്കുന്നത്.

ഉടന്‍ തന്നെ മോഹന്‍ലാല്‍ ഇയാളെ തട്ടിമാറ്റുകയും ദേഷ്യഭാവത്തില്‍ എന്തോ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വിദേശത്ത് നിന്നും എടുത്ത ഈ വീഡിയോയില്‍ മോഹന്‍ലാല്‍ പുതിയ ഗെറ്റപ്പിലാണ്.

മമ്മൂട്ടി ഫാന്‍സാണ് വീഡിയോ പുറത്തുവിട്ടത്. ഇത് ഞങ്ങളുടെ ഏട്ടന്‍ അല്ലെന്നും ഞങ്ങടെ ഏട്ടന്റെ ഉമ്മവെപ്പ് ഇതല്ലെന്നുമാണ് അവര്‍ പരിഹസിക്കുന്നതാണോ. ഇതാണോ കംപ്ലീറ്റ് ആക്ടറുടെ സ്‌നേഹം എന്നും ചിലര്‍ ചോദിക്കുന്ു.

മമ്മൂട്ടി ആരാധകരെ ചേര്‍ത്ത് നിര്‍ത്തി എടുത്ത ഫോട്ടോകളും മമ്മൂട്ടി ഫാന്‍സ് വീഡിയോയ്ക്ക് താഴെ ഷെയര്‍ ചെയ്യുന്നുണ്ട്.

Advertisement