'ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്'; പ്രിയദര്‍ശനുമൊത്തുള്ള ആദ്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
Malayalam Cinema
'ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്'; പ്രിയദര്‍ശനുമൊത്തുള്ള ആദ്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 17th November 2019, 8:39 pm

കോഴിക്കോട്: സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ദീര്‍ഘകാല സൗഹൃദം പങ്കുവെച്ച് മോഹന്‍ലാല്‍. ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന തങ്ങളുടെ പുതിയ സിനിമ സൂചിപ്പിച്ചാണ് ഇരുവരും ഒന്നിച്ചുള്ള ഒരു ആദ്യകാല ചിത്രം അദ്ദേഹം ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചത്.

ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണെന്നും സിനിമാ സ്വപ്‌നങ്ങള്‍ കണ്ടതും പല കഥാപാത്രങ്ങള്‍ ജനിച്ചതും ഈ സൗഹൃദത്തില്‍ നിന്നാണെന്നും അദ്ദേഹം കുറിച്ചു. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം. അതില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയിക്കുന്നുണ്ട്.

ഇരുവരും ഒന്നിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ സിനിമ ‘ഒപ്പം’ ആണ്. ഇതില്‍ കാഴ്ചപരിമിതിയുള്ള ഒരാളായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്… സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തില്‍ നിന്നാണ്…

ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ…ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ… ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം….’- മോഹന്‍ലാല്‍ കുറിച്ചു.

എണ്ണമറ്റ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായത് ഈ സൗഹൃദം കാരണമാണെന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ചത് 1979-ല്‍ പുറത്തിറങ്ങിയ തിരനോട്ടമാണ്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ആദ്യ സിനിമ കൂടിയാണിത്. പ്രിയദര്‍ശന്‍ ഇതില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു.