രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയെയും ഇളയരാജയെയും അഭിനന്ദിച്ച് മോഹൻലാൽ
Entertainment news
രാജ്യസഭാ നോമിനേഷൻ: പി.ടി ഉഷയെയും ഇളയരാജയെയും അഭിനന്ദിച്ച് മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th July 2022, 10:58 pm

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട പി.ടി ഉഷക്കും ഇളയരാജക്കും അഭിനന്ദനങ്ങളുമായി മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് ഇരുവരെയും മോഹന്‍ലാല്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

‘ട്രാക്കിലെയും ഫീല്‍ഡിലെയും ഇന്ത്യയുടെ രാജകുമാരി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു. ഒപ്പം മാസ്‌ട്രോ ഇളയരാജയും. ഇരുവര്‍ക്കും ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘സവിശേഷയായ പി.ടി. ഉഷ ജി ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. സ്പോര്‍ട്സിലെ അവരുടെ നേട്ടങ്ങള്‍ പരക്കെ അറിയപ്പെടുന്നു. വളര്‍ന്നുവരുന്ന അത്ലറ്റുകള്‍ക്ക് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മാര്‍ഗദര്‍ശനം നല്‍കുന്ന അവരുടെ പ്രവര്‍ത്തനവും ഒരുപോലെ പ്രശംസനീയമാണ്,’ എന്നായിരുന്നു പി.ടി ഉഷയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ഇരുവരെയും കൂടാതെ വീരേന്ദ്ര ഹെഗ്‌ഡേ, വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

Content Highlight : Mohanlal congragulate Pt Usha and Ilayaraja for the nomination to rajya sabha