മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍
Malayalam Cinema
മഞ്ജു വാര്യരുടെ 50ാമത്തെ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th October 2020, 2:56 pm

ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമായ ‘9എംഎം’ന്റെ ടൈറ്റില്‍ മോഹന്‍ലാലാണ് പ്രഖ്യാപിച്ചത്.

ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമ, റിലീസിന് ഒരുങ്ങുന്ന അജു വര്‍ഗീസ് നായകനായ സാജന്‍ ബേക്കറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രമാണ് 9എംഎം.

നവാഗതനായ ഡിനില്‍ ബാബുവാണ് സംവിധാനം. ടിനു തോമസും നിര്‍മാണത്തില്‍ പങ്കാളിയാകുന്നു. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അജിത്ത് കുമാര്‍ ചിത്രങ്ങളായ വേതാളം, വിവേകം, വിശ്വാസം ഉള്‍പ്പെടെയുള്ള സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.

സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ യാന്നിക് ബെന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. വാര്‍ത്താ പ്രചരണം എ.എസ് ദിനേശ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal announced Manju Warriers 50th film 9mm