എഡിറ്റര്‍
എഡിറ്റര്‍
ലാലേട്ടനും പൂര്‍ണിമയും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Wednesday 20th March 2013 10:51am

വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ മീനോ…..എന്ന പാട്ടിനൊപ്പം ചുവടുവെച്ച ലാലേട്ടനേയും പൂര്‍ണിമയേയും മലയാളികള്‍ മറക്കില്ല.

മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ പൂര്‍ണിമ നായികയും മോഹന്‍ലാല്‍ വില്ലനുമായി. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് പല ചിത്രങ്ങളിലും ലാല്‍ പൂര്‍ണിമാ ജോഡികളായിരുന്നു ഹിറ്റ്.

Ads By Google

വര്‍ഷങ്ങള്‍ക്ക് ശേഷം ആ വിജയ ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. ആര്‍.ടി നേശന്‍ സംവിധാനം ചെയ്യുന്ന ജില്ല എന്ന തമിഴ് ചിത്രത്തിലാണ് പൂര്‍ണിമയും ലാലും ഒന്നിക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ ഭാര്യയായാണ് പൂര്‍ണിമ വേഷമിടുന്നത്.

തമിഴ് നടന്‍ ഭാഗ്യരാജിന്റെ ഭാര്യയും യുവനടന്‍ ശന്തനുവിന്റെ അമ്മയുമാണ് പൂര്‍ണിമ.

ജില്ല എന്ന ചിത്രത്തില്‍ ധനുഷിന്റേയും മോഹന്‍ലാലിന്റേയും കൂടെ അഭിനയിക്കുന്ന ഒരു സ്ത്രീ കഥാപാത്രത്തിന്റെ സാധ്യത മനസിലാക്കിയ മകന്‍ ശന്തനുവാണ് പൂര്‍ണിമയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. വേഷം അമ്മ തന്നെ ചെയ്യണമെന്ന് ശന്തനുവിനായിരുന്നത്ര നിര്‍ബന്ധം.

എന്തുതന്നെയായാലും നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് പൂര്‍ണിമ.

ഇളയദളപതി വിജയ് യുടെ അച്ഛനായാണ് ലാല്‍ ജില്ലയില്‍ അഭിനയിക്കുന്നത്. ഒരു ഗ്രാമത്തലവനായാണ് ലാല്‍ വേഷമിടുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക.

Advertisement