നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; നിഴല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും; നിഴല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th November 2020, 12:53 pm

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയുടെ 36ാം ജന്മദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നിഴല്‍ സിനിമാ ടീം. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

സംസ്ഥാന അവാര്‍ഡ് ജേതാവായ എഡിറ്റര്‍ അപ്പു എന്‍ നമ്പൂതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയ്‌ക്കൊപ്പം സംവിധായകന്‍ ഫെല്ലിനി ടി പി ഗണേഷ് ജോസ്, അഭിജിത് എം. പിള്ള എന്നിവര്‍ ചേര്‍ന്നാണ്.

അതേസമയം നയന്‍താര അന്ധയായി അഭിനയിക്കുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ വിഘ്‌നേശ് ശിവനാണ്.

നയന്‍താരയുടെ 65ാമത്തെ ചിത്രമാണ് നെട്രികണ്‍. മലയാളി താരമായ അജ്മല്‍ അമീറാണ് വില്ലനായി എത്തുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Mohanlal and Mammootty birthday wish for Nayanthara ; Nizhal character poster out