പാട്ട് പാടി മോഹന്‍ലാലും പ്രണവും; ആഘോഷമായി അര്‍ബാസ് ഖാന്റെ ജന്മദിനാഘോഷം
Malayalam Cinema
പാട്ട് പാടി മോഹന്‍ലാലും പ്രണവും; ആഘോഷമായി അര്‍ബാസ് ഖാന്റെ ജന്മദിനാഘോഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2019, 12:41 pm

കൊച്ചി: ബോളിവുഡ് താരം അര്‍ബാസ് ഖാന്റെ 52 ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ ഈ പ്രാവശ്യത്തെ ജന്മദിനം അര്‍ബാസിന് കുറച്ച് സ്‌പെഷ്യലാണ്.

മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയ്ക്കാണ്  ഈ പ്രാവശ്യത്തെ ജന്മദിനാഘോഷം. അത് കൊണ്ട് തന്നെ ചിത്രത്തിലെ നായകനായ മോഹന്‍ലാലും കുടുംബവും ആഘോഷത്തിന് ഉണ്ടായിരുന്നു.

പാട്ട് പാടിയാണ് ജന്മദിനം ആഘോഷമാക്കിയത്. മോഹന്‍ലാലും പ്രണവും അര്‍ബാസ് ഖാനും സുചിത്രയുമെല്ലാം ഗാനം ആലപിച്ചിരുന്നു. നടന്‍ പൃഥ്വിരാജും ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു.

 

View this post on Instagram

 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on

70 തുകളിലെ ഹിന്ദി ഗാനങ്ങളാണ് മോഹന്‍ലാലും അര്‍ബാസും ആലപിച്ചത്. അര്‍ബാസ് ഖാന്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആഘോഷത്തിലെ വീഡിയോകള്‍ പുറത്തുവിട്ടത്.

DoolNews Video