മോഹനന്‍ വൈദ്യര്‍ മരിച്ച നിലയില്‍
Kerala News
മോഹനന്‍ വൈദ്യര്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th June 2021, 11:22 pm

തിരുവനന്തപുരം: മോഹനന്‍ വൈദ്യര്‍ എന്ന പേരിലറിയപ്പെട്ട മോഹനന്‍ നായര്‍ മരിച്ചു. തിരുവനന്തപുരം കാലടിയുള്ള ബന്ധുവീട്ടിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക.

ആധുനിക ചികിത്സയെ വെല്ലുവിളിക്കുന്ന തരത്തില്‍ ചികിത്സയ്ക്കായി അശാസ്ത്രീയ രീതികള്‍ പിന്തുടര്‍ന്നതിന്റെ പേരില്‍  മോഹനന്‍  നായര്‍ക്കെതിരെ  നിരവധി കേസുകളുണ്ട്. കൊവിഡിന് ചികിത്സ നടത്തിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തൃശ്ശൂര്‍ പട്ടിക്കാട്ടെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ചികിത്സ നടത്തുന്നവര്‍ക്ക് മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തുകയും വിതരണം ചെയ്ത മരുന്നുകള്‍ക്ക് കൃത്യമായ പേരോ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.