എഡിറ്റര്‍
എഡിറ്റര്‍
150 കോടി ക്ലബ്ബില്‍ കയറിയതുകൊണ്ട് പുലിമുരുകന്‍ അവാര്‍ഡിന് അയക്കരുതെന്നുണ്ടോ; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ മറുപടി
എഡിറ്റര്‍
Friday 7th April 2017 1:05pm

തിരുവനന്തപുരം: ജനതാ ഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകളിലെ അഭിനയത്തിന് ലഭിച്ച പ്രത്യേക ജൂറി പരാമര്‍ശം സന്തോഷം നല്‍കുന്നതാണെന്ന് നടന്‍ മോഹന്‍ലാല്‍.

മലയാളത്തിന് പുറത്ത് അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട്. അവാര്‍ഡ് സ്‌നേഹത്തോടെ സ്വീകരിക്കുന്നു.

പുലിമുരുകന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും നമ്മുടെ സിനിമ അംഗീകരിക്കപ്പെടുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ലാല്‍ പ്രതികരിച്ചു.


Dont Miss മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം മോഹന്‍ലാലിന് 


അയക്കേണ്ട ചിത്രങ്ങള്‍ തന്നെയാണ് അവാര്‍ഡിനായി അയച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. 150 കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകനും 100 കോടി ക്ലബ്ബില്‍ കയറിയ പുലിമുരുകന്‍ പോലുള്ള ചിത്രങ്ങള്‍ അവാര്‍ഡിന് അയച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് 150 കോടി ക്ലബ്ബില്‍ കയറിയതുകൊണ്ട് പുലിമുരുകന്‍ അവാര്‍ഡിന് അയക്കരുതെന്നുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. അങ്ങനെയാരു കാര്യമുള്ളതായി തനിക്ക് അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പീറ്റര്‍ ഹെയ്‌ന്റെ അവാര്‍ഡ് നേട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് പീറ്ററിന് അവാര്‍ഡ് ലഭിച്ചതില്‍ അദ്ദേഹത്തെക്കാള്‍ കൂടുതല്‍ സന്തോഷം തനിക്കാണെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

പീറ്റര്‍ ഹെയ്ന്‍ ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നു. കാരണം അദ്ദേഹത്തിന് മറ്റെല്ലാ ഭാഷയില്‍ നിന്നും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മാത്രം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ലഭിച്ച അവാര്‍ഡില്‍ സന്തോഷമുണ്ട്. അദ്ദേഹം അത് അര്‍ഹിക്കുന്നുണ്ട്. പുലിമുരുകന്‍ പോലുള്ള സിനിമയ്ക്ക് വേണ്ടി നിരവധി പേര്‍ കഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ സിനിമയ്ക്ക് പിന്നിലും ആ കഷ്ടപ്പാടുണ്ട്. അതുകൊണ്ട് പുരസ്‌കാരങ്ങള്‍ സന്തോഷം നല്‍കുന്നവയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Advertisement