എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് മോഹന്‍ഭാഗവത് ചൊല്ലിയത് വന്ദേമാതരം, ദേശീയഗാനം ചൊല്ലിയില്ല
എഡിറ്റര്‍
Tuesday 15th August 2017 1:49pm

 


പാലക്കാട്: സര്‍ക്കാരിന്റെ വിലക്ക് ലംഘിച്ച് ദേശീയപതാക ഉയര്‍ത്തിയ ചടങ്ങില്‍ മോഹന്‍ഭാഗവത് ദേശീയഗാനം ചൊല്ലാതെ വന്ദേമാതരം ചൊല്ലി. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടത്. നാഷണല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണിത്.

എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കലക്ടര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു ആര്‍.എസ്.എസ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ഇന്ന് സ്‌കൂളില്‍ എത്തിയ ഭാഗവത് മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ഭാഗവതിനെതിരെ പൊലീസ് നടപടി സ്വീകരിക്കും.


Read more:  കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസുകാര്‍ വെട്ടി


ആര്‍.എസ്.എസ് ബന്ധമുള്ള മാനേജ്‌മെന്റിന് കീഴിലാണ് പാലക്കാട് മുത്താംന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ജനപ്രതിനിധികള്‍ക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ അനുമതിയില്ലെന്നുമാണ് കലക്ടര്‍ അറിയിച്ചിരുന്നത്.

അതേ സമയം നിയമലംഘനം നടത്തിയ മോഹന്‍ഭാഗവതിനെ ന്യായീകരിച്ച് ബി.ജെ.പി രംഗത്ത് വന്നിരുന്നു. ഭരണകൂടത്തിന്റ ഇണ്ടാസ് കണ്ടാല്‍ മുട്ടടിക്കുന്ന ജനുസ്സല്ല ഭാഗവതിനെന്നും മോഹന്‍ജി ഭാഗവതിനോട് ദേശീയപതാക ഉയര്‍ത്താന്‍ പാടില്ലെന്ന് പറയുന്നവരെ ചരിത്രത്തില്‍ നിന്ന് ഒരു പാഠവും പഠിക്കാത്ത പന്പരവിഡ്ഡികളായേ കാണാന്‍ കഴിയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.


Also read:  പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടവരുടെ, ദളിതരുടെ ഗൊരഖ്പൂരിലെ കുഞ്ഞുങ്ങളുടെ ഓര്‍മ്മ ദിനമാണിന്ന്: സ്വാതന്ത്യ ദിനത്തില്‍ ജോയ്മാത്യു


 

Advertisement