എഡിറ്റര്‍
എഡിറ്റര്‍
ധര്‍മ്മശാല ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ഷമിയും ശ്രേയസ് അയ്യരും ടീമില്‍; കോഹ്‌ലിയുടെ കാര്യത്തില്‍ അനിശ്ചിതത്വം
എഡിറ്റര്‍
Friday 24th March 2017 10:13pm

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ മുഹമ്മദ് ഷമിയും മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും ടീമിലുണ്ട്.

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷമി ടീമില്‍ തിരികെ എത്തുന്നത്. അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. പരുക്കിന്റെ പിടിയിലുള്ള നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പകരക്കാരനായാണ് ശ്രേയസിനെ ടീമിലുള്‍പ്പെടുത്തിയത്.

അതേസമയം, കോഹ്‌ലി കളിക്കുമോ ഇല്ലയോ എന്നതില്‍ ഇതുവരേയും വ്യക്തത ലഭിച്ചിട്ടില്ല. നാളെ രാവിലെ മാത്രമേ വിരാടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം അറിയൂ. നൂറു ശതമാനം ഫിറ്റാണെങ്കില്‍ മാത്രമേ കളിക്കുകയുള്ളൂ എന്ന് കോഹ്‌ലി നേരത്തെ വ്യക്തമാക്കിയിരുന്നു.


Also Read: ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മുന്‍ ഈജിപ്ത്യന്‍ ഏകാധിപതി ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി


ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു നില്‍ക്കുന്ന ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും ധര്‍മ്മശാലയിലെ നാലാം ടെസ്റ്റില്‍ വിജയം മാത്രമേ ലക്ഷ്യമായുള്ളൂ.

ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി( ക്യാപ്റ്റന്‍), മുരളീ വിജയ്, ചേതേശ്വര്‍ പൂജാര, അജിന്‍ക്യാ രഹാനെ, വൃഥിമാന്‍ സാഹ, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, കരുണ്‍ നായര്‍, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്, ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി.

Advertisement