പുതുച്ചേരി: ഇന്നലെ അന്തരിച്ച കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകിട്ട് പുതുച്ചേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി എ.കെ ആന്റണി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മൃതദേഹം പോണ്ടിച്ചേരിയിലെ ഗവര്‍ണറുടെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9.10ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു ഫാറൂഖിന്റെ മരണം. ഒന്നര മാസമായി ചികില്‍സയിലായിരുന്നു അദ്ദേഹം.
കേരളാ ഗവര്‍ണ്ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു
Malayalam News
Kerala News in English