എഡിറ്റര്‍
എഡിറ്റര്‍
ഇതാണ് മോദി പ്രഭാവത്തിന് കാരണം; ചുരുളഴിച്ച് മിഷിഗണ്‍ സര്‍വകാലാശ ഗവേഷകസംഘം
എഡിറ്റര്‍
Friday 17th November 2017 10:30am

മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുശേഷം എറ്റവും കൂടുതല്‍ പ്രശസ്തനായ നേതാവെന്ന ഖ്യാതി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് പഠനങ്ങള്‍.

ട്വിറ്ററില്‍ മുപ്പത്തിയാറു മില്യണ്‍ ഫോളോവേഴ്സ് ഉള്ള മോദി പ്രഭാവത്തിന് കാരണം അദ്ദേഹത്തിന്റെ ആക്ഷേപശൈലിയിലുള്ള അവതരണ രീതിയാണെന്നാണ് മോദിപ്രഭാവത്തെപ്പറ്റി പഠനം നടത്തുന്ന മിഷിഗണ്‍ സര്‍വ്വകലാശാലയിലെ വിദഗ്ദ സംഘം നടത്തിയ വെളിപ്പെടുത്തല്‍.

പ്രതിപക്ഷ കക്ഷികള്‍ക്കു നേരെ നടത്തുന്ന ആക്ഷേപഹാസ്യ രീതിയിലുള്ള പ്രസംഗങ്ങളും, വ്യംഗാര്‍ത്ഥപ്രയോഗങ്ങളുമാണ് മോദിയുടെ പ്രഭാവത്തിന് കാരണം. അതുതന്നെയാണ് സൈബര്‍യിടങ്ങളില്‍ മോദിയെ അഭിമതനാക്കിയത്. രാഷ്ട്രീയ വിരോദ്ധാഭാസവും, ആക്ഷേപഹാസ്യങ്ങളും മുന്‍നിര്‍ത്തിയുള്ള സംഭാഷണങ്ങളിലൂടെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മോദിയുടെ പ്രശസ്തി ഉയരാനുള്ള കാരണമെന്ന് ഇന്റര്‍നാഷണ്‍ ജേണല്‍ ഓഫ് കമ്യൂണിക്കേഷന്‍ പ്രസിദ്ധപ്പെടുത്തുന്നു.


Dont Miss സെക്‌സി ദുര്‍ഗ, രാധ എന്നുപയോഗിക്കുന്നവര്‍ എന്തുകൊണ്ട് സെക്‌സി മേരി, ആയിഷ എന്ന് ഉപയോഗിക്കുന്നില്ല; സംഘപരിവാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍


പഠനത്തിന്റെ ഭാഗമായി മോദിയുടെ ട്വീറ്റുകളെ സര്‍വ്വകലാശാല സംഘം പഠനവിധേയമാക്കുന്നുണ്ട്. ക്രിക്കറ്റ്, വിനോദം, പ്രതിപക്ഷം, അഴിമതി, വികസനം, ഹിന്ദുത്വവാദം എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംഭാഷണങ്ങള്‍ മോദിയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ഈ ഘടകങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പ്രചരണവും മോദിപ്രഭാവം സൃഷ്ടിക്കുന്നു.

ദേശീയ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിനെയും, രാഹുല്‍ഗാന്ധിയേയും പ്രധാന ആയുധമാക്കിയത് സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കാന്‍ മോദിയെ സഹായിച്ചിരുന്നു.’ രാഹുല്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നല്‍കുയാണെങ്കില്‍ ചാനലുകളിലെ കപില്‍ ശര്‍മ്മയെ പ്പോലുള്ളവരുടെ ജോലി ഇല്ലാതാവും’; തുടങ്ങിയ പ്രസ്താവനകളിലൂടെ മോദി തന്റെ പ്രശസ്തിയും ആരാധക വൃന്ദവും വളര്‍ത്തുകയായിരുന്നെന്നും പഠനം തെളിയിക്കുന്നു.

Advertisement