എഡിറ്റര്‍
എഡിറ്റര്‍
‘മോദി… നിങ്ങള്‍ യോഗിയെ കണ്ടുപഠിക്കൂ…’; ഗോസംരക്ഷണത്തില്‍ യോഗി ആദിത്യനാഥിനെ മാതൃകയാക്കാന്‍ മോദിയോട് വി.എച്ച്.പി
എഡിറ്റര്‍
Saturday 30th September 2017 9:06am

 

ന്യൂദല്‍ഹി: ഗോരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. വി.എച്ച്.പിയുടെ മാസികയായ ഗോസമ്പദയിലാണ് ഗോരക്ഷയ്ക്കുവേണ്ടി മോദി ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം.

സംസ്ഥാനത്തുടനീളം ഗോരക്ഷകേന്ദ്രങ്ങള്‍ തുറന്ന യോഗി ആദിത്യനാഥ് ഗോസംരക്ഷണത്തിനുവേണ്ടി ആരംഭിച്ച പദ്ധതികള്‍ പ്രധാനമന്ത്രിയ്ക്കു മാതൃകയാക്കാമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള 39 ഡെയറി ഫാമുകള്‍ അടച്ചുപൂട്ടുന്നത് തടയുന്നതില്‍ മോദി പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്.


Also Read: ‘പാട്ടെഴുത്ത് എന്റെ തൊഴിലാണ്, ജോലിചെയ്തു കാശും വാങ്ങി, അതിനപ്പുറം അതിലൊന്നുമില്ല’; ബി.ജെ.പിയാത്രക്കായി കവിതയെഴുത്ത് വിവാദത്തില്‍ പ്രതികരണവുമായി കവികള്‍


ഗോരക്ഷകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ട കാര്യം ‘ഗോസമ്പദ’ പത്രാധിപര്‍ ദേവേന്ദ്ര നായക് എഡിറ്റാറിയലില്‍ മോദിയെ ഓര്‍മിപ്പിച്ചു. ഇത് പ്രാധാന്യമര്‍ഹിക്കുന്ന നടപടിയാണെന്നും എന്നാല്‍, പ്രതിരോധമന്ത്രാലയം പശുകുടുംബത്തെ നശിപ്പിക്കാനൊരുങ്ങുകയാണെന്നും മാസികയിലുണ്ട്.

പ്രതിരോധമന്ത്രാലയത്തിനുകീഴില്‍ രാജ്യത്തെ കരസേന കന്റോണ്‍മെന്റുകളിലാണ് കാലി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത്. സൈനികര്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ ബ്രിട്ടീഷുകാരുടെ കാലത്താണ് ഇതാരംഭിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായി ഫാമുകള്‍ ഒക്‌ടോബറില്‍ പൂട്ടമെന്ന് മന്ത്രാലയം അറിയിച്ചിരുന്നു.
മോദി ഒരു ഗോഭക്തനാണെന്ന കാര്യം മറക്കരുതെന്നും കന്നുകാലികള്‍ റോഡില്‍ അലഞ്ഞുതിരിയുന്നതുമൂലമുള്ള അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും മാസികയില്‍ പറയുന്നു. അയോധ്യയില്‍ രാമക്ഷത്രം എന്ന വാഗ്ദാനം പാലിക്കാത്തതില്‍ നേരത്തെ പ്രവീണ്‍ തൊഗാഡിയ മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമഴിച്ചുവിട്ടിരുന്നു.

Advertisement