എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിയില്‍ യുദ്ധം മുറുകുന്നു; നേതാക്കള്‍ക്ക് പ്രതിഷേധപ്പനി
എഡിറ്റര്‍
Saturday 8th June 2013 4:35pm

l.k-advani

ഗോവ: ബി.ജെ.പി നിര്‍വാഹക സമിതി യോഗം ആരംഭിച്ചതോടെ നേതാക്കളില്‍ പലര്‍ക്കും പ്രതിഷേധപ്പനിയും തുടങ്ങി. നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ ആക്കാനുള്ള ശ്രമമാണ് പല നേതാക്കളേയും ചൊടിപ്പിച്ചിരിക്കുന്നത്.
Ads By Google

മോഡിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കൊണ്ട് മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി യോഗത്തില്‍ നിന്ന വിട്ട് നി്ന്നതോടെയാണ് വിവാദങ്ങളും ചൂട് പിടിച്ചത്.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് അദ്വാനി നല്‍കിയിരിക്കുന്ന വിശദീകരണമെങ്കിലും യഥാര്‍ത്ഥ കാരണം അതല്ലെന്ന് പകല്‍ പോലെ വ്യക്തം.

എന്നാല്‍ അദ്വാനിക്ക് സത്യമായും അസുഖം തന്നെയാണെന്നാണ് ബി.ജെ.പി നേതാവ് രാജ്‌നാഥ് സിങ് പറയുന്നത്. അസുഖമായിരുന്നില്ലെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും യോഗത്തില്‍ സംബന്ധിക്കുമായിരുന്നെന്നും രാജ്‌നാഥ് സിങ് പറയുന്നു.

മോഡി തിരഞ്ഞെടുപ്പ് സമതിയുടെ കണ്‍വീനറായാല്‍ മതിയെന്നാണ് അദ്വാനിയുടെപുതിയ നിര്‍ദേശം . അതേസമയം, മോഡി ഈ നിര്‍ദേശം സ്വീകരിക്കുമോ എന്ന് കാത്തിരിക്കുകയാണ് അണികള്‍.

അതിനിടയില്‍ നിര്‍വാഹക സമിതിയില്‍ അദ്വാനി പങ്കെടുക്കാതിനെ തുടര്‍ന്ന് അദ്വാനിയുടെ വസതിക്ക് മുന്നില്‍ നരേന്ദ്ര മോഡി പക്ഷക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ജസ്വന്ത് സിങ്, ഉമാഭാരതി, രവിശങ്കര്‍ പ്രസാദ്, ശത്രുഘ്‌നന്‍ സിഹ്ന എന്നിവരുള്‍പ്പെടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

Advertisement