എഡിറ്റര്‍
എഡിറ്റര്‍
‘സെല്‍ഫി എടുത്ത് സമയം കളയരുത്’ ; ഉദ്യാഗസ്ഥര്‍ ആത്മ പ്രശംസക്കായി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് മോദി
എഡിറ്റര്‍
Friday 21st April 2017 7:11pm


ന്യൂദല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥര്‍ സ്വന്തം പ്രശസ്തിക്കുവേണ്ടി സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 11ാമത് സിവില്‍ സര്‍വ്വീസ് ദിനത്തില്‍ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കുകവേയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഉപയോഗത്തിന് നിയന്ത്രണം വരുത്തണമെന്ന് അദ്ദേഹം പറഞ്ഞത്.


Also read ബാബറി മസ്ജിദ് കേസ്; ഉമാഭാരതിയും കല്ല്യാണ്‍ സിങ്ങും രാജിവെക്കണം: ഡി.വൈ.എഫ്.ഐ


സ്വയം പ്രശംസ നടത്താനായി സമൂഹമാധ്യമങ്ങള്‍ ഉപയാഗിക്കുന്നത് ശരിയായ പ്രവണതയല്ല എന്നാല്‍ പൊതുജന താല്‍പര്യാര്‍ത്ഥം ഇവ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ജില്ലാ തലങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം സാമൂഹ്യ മാധ്യമങ്ങളില്‍ ചിലവഴിക്കുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘നിങ്ങള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്റെ തീയ്യതിയും അതുമായ് ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ജനങ്ങളെ അറിയിക്കാനായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാം എന്നാല്‍ കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കാനായി ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കരുത്’ അദ്ദേഹം പറഞ്ഞു.

‘താന്‍ പലപ്പോഴും ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ നിരവധി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോടൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നതായുള്ള ചിത്രം മൊബൈലില്‍ എടുക്കുന്ന തിരക്കിലായിരിക്കുമെന്നും’ മോദി പറഞ്ഞു.

ഉദ്യോഗസ്ഥര്‍ ദേശീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാകണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Advertisement