എഡിറ്റര്‍
എഡിറ്റര്‍
‘സി.ബി.ഐ ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി മാറിയിരിക്കുന്നെന്ന് മോഡി
എഡിറ്റര്‍
Tuesday 25th June 2013 12:40am

modi-angry

അഹമ്മദാബാദ്: രാഷ്ട്രീയ എതിരാളികളെ വകവരുത്താനാണ് കേന്ദ്രം സി. ബി.ഐ.യെ ഉപയോഗിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി.

സി.ബി.ഐയെ ഉപയോഗിച്ച് തന്നെ ജയിലിലടയ്ക്കാനായി അവര്‍ കഠിനമായി ശ്രമിക്കുകയാണെന്നും’ സി. ബി.ഐ.’ ഇപ്പോള്‍ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനായി മാറിയിരിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.

Ads By Google

ഗുജറാത്തിലെ നിരപരാധികളായ ഒട്ടേറെ ഉദ്യോഗസ്ഥരെ ഇതിനകം അവര്‍ ജയിലിലാക്കിയിട്ടുണ്ട്. ഇനി തന്നെക്കൂടി കുടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

തന്നെ കുടുക്കാന്‍വേണ്ടി ചെലവഴിക്കുന്ന സമയം കേന്ദ്രസര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കണം.

സത്യം സത്യമായി അവതരിപ്പിക്കണം. അല്ലാതെ നുണപ്രചരിപ്പിച്ച് ഗുജറാത്തിനെ അധിക്ഷേപിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അതെങ്ങനെ നേരിടണമെന്ന് അറിയാമെന്നും മോഡി തുറന്നടിച്ചു.

സ്വാമി വിവേകാനന്ദ യുവ തൊഴില്‍വാരാചരണത്തിന്റെ ഭാഗമായി ഗാന്ധിനഗറില്‍ നടന്ന ചടങ്ങിലാണ് മോഡി സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. സി.ബി.ഐ.യാണ് അവരുടെ പ്രധാന ആയുധമെന്നും മോഡി പറഞ്ഞു.

പ്രാണേഷ്‌കുമാര്‍-ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ അന്വേഷണത്തില്‍ മോഡിയെ ലക്ഷ്യം വെച്ചാണ് സി.ബി.ഐയുടെ നീക്കം. ഈ സാഹചര്യത്തിലാണ് സി.ബി.ഐക്കെതിരെ ആരോപണവുമായി മോഡി രംഗത്തെത്തിയത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഭീകരരാണെന്നും അവര്‍ മോഡിയെ വധിക്കാനാണ് അഹമ്മദാബാദില്‍ എത്തിയതെന്നും രഹസ്യവിവരം നല്‍കിയ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയറക്ടര്‍ രജീന്ദര്‍കുമാറിനെ സി.ബി.ഐ. ഈയിടെ ചോദ്യംചെയ്തിരുന്നു.

സംഭവസമയത്ത് ഐ.ബി.യുടെ ഗുജറാത്ത് സെല്‍ തലവനായിരുന്നു രജീന്ദര്‍കുമാര്‍. മോഡിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മോഡിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹം ഗുജറാത്തില്‍ വന്നത്.

വിവരം കൈമാറല്‍ മാത്രമല്ല, ഏറ്റുമുട്ടല്‍ നടത്തിപ്പിലും രജീന്ദര്‍കുമാറിന് പങ്കുണ്ടെന്നാണ് സി.ബി.ഐ.യുടെ വാദം.

Advertisement