എഡിറ്റര്‍
എഡിറ്റര്‍
മോദി ഇന്ത്യ വിടുക; മോദി വിരുദ്ധ പ്രചരണ ക്യാംപയിന് തുടക്കം കുറിച്ച് യൂത്ത് കോണ്‍ഗ്രസ്സ്
എഡിറ്റര്‍
Sunday 6th August 2017 8:10am

പാലക്കാട്:മോദി വിരുദ്ധ പ്രചരണ ക്യാംപയിന് തുടക്കം കുറിച്ച് യൂത്ത് കോണ്‍ഗ്രസ്സ്. ഓഗസ്റ്റ് 9 ന് പാലക്കാടു നിന്നാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്.

മൗനം ഭേദിച്ച് ഭിന്നതകള്‍ മറന്ന് യുവത്വം ഒരുമിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രാധാന്യം ഉള്‍കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പൊതുസമൂഹത്തിനു മുന്നില്‍ മോദി ഇന്ത്യവിടുക എന്ന പുതിയ മുദ്രാവാക്യമാണ് ഉയര്‍ത്തുന്നത്.

ക്വിറ്റ് ഇന്ത്യദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി സ്റ്റേഡിയം ബസ്റ്റാന്റു പരിസരത്ത് സംഘടിപ്പിക്കുന്ന ക്വിറ്റ് ഇന്ത്യാ ദിന സമരസംഗമം ജില്ല കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഉദ്ഘാടനം ചെയ്യുന്നത്. യൂത്ത് കോണ്‍സ്സ്- കോണ്‍ഗ്രസ്സ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ വരര ലംഘിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു. എന്തു ഭക്ഷണമാണ് നാം കഴിക്കെണ്ടതെന്നു വരെ ഭരണകൂടം കല്‍പ്പിക്കുന്നു. വര്‍ത്തമാനകാലത്ത് ദളിത്- ന്യൂനപക്ഷ അതിക്രമം പരമോന്നതയിലെത്തിയിരിക്കുകയാണ്.

കാര്‍ഷിക രാജ്യത്തില്‍ നിന്ന് കര്‍ഷക ആത്മഹത്യ രാജ്യമായി ഇന്ത്യ മാറി. ജനാധിപത്യ സംവാദങ്ങളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് അധികാരത്തിലിരിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Advertisement