എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെത് ചീഞ്ഞ മുതലാളിത്ത സൗഹൃദമെന്ന് രാഹുല്‍ ഗാന്ധി
എഡിറ്റര്‍
Monday 4th September 2017 6:54pm


അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ ചീഞ്ഞ മുതലാളിത്തത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സബര്‍മതി നദിക്കരയില്‍ വെച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ മുതലാളിത്ത സൗഹൃദ നിലപാടുകള്‍ ചെറുകിട സംരഭകരെയാണ് ബാധിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: റോഹിങ്ക്യന്‍ കൂട്ടക്കുരുതി; ഓങ് സാങ് സൂകിയുടെ ഇടപെടലിനായി ലോകജനത കാത്തിരിക്കുന്നു: മലാല യൂസഫ്‌സായ്


0.01 പലിശ നിരക്കില്‍ 60,000 കോടി രൂപയുടെ വായ്പ ടാറ്റയ്ക്ക് നല്‍കിയ ഗുജറാത്തില്‍ എത്ര ചെറുപ്പക്കാര്‍ക്ക് ടാറ്റയില്‍ ജോലി ലഭിച്ചുവെന്നും രാഹുല്‍ ചോദിച്ചു. പ്രത്യേകം തെരഞ്ഞെടുത്ത അമ്പതോളം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുജറാത്തിലെ കര്‍ഷകരുടെ ആകെ കടം 36,000 കോടി രൂപയാണ്. കര്‍ഷകരുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും നടുവൊടിക്കുന്ന കോര്‍പ്പറേറ്റ് നയം ഉപേക്ഷിക്കാന്‍ മോദി തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് സബര്‍മതി തീരത്ത് പൊതുയോഗം സംഘടിപ്പിച്ചത്.

Advertisement