എഡിറ്റര്‍
എഡിറ്റര്‍
നരേന്ദ്രമോഡി കുരങ്ങന് സമമാണെന്ന് സല്‍മാന്‍ ഖുര്‍ഷിദ്
എഡിറ്റര്‍
Saturday 8th June 2013 11:02am

modi,kurshid...

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കുരങ്ങനെ പോലെയാണെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്.  സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖുര്‍ഷിദ് ഇക്കാര്യം വ്യക്തമാക്കിയത്.
Ads By Google

കോണ്‍ഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള വാക്ക്‌പോര് തുടരുന്നതിനെയാണ് നേതാക്കള്‍ തമ്മിലുള്ള വ്യക്തിഹത്യക്ക് കളമൊരുങ്ങുന്നത്.

നരേന്ദ്രമോഡി യുവാക്കളെയാണ് കൂടുതലായും ലക്ഷ്യമിടുന്നത്. യുവാക്കളില്‍ കൂടുതലും അദ്ദേഹത്തെ പിന്തുടരാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഇക്കാര്യത്തില്‍ പ്രതികരണമെന്താണെന്ന ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി വിവാദ പ്രസ്താവന നടത്തിയത്.

റോഡരികില്‍ നടക്കുന്ന കുരങ്ങ് കളി കാണാന്‍ ആളുകള്‍ തടിച്ചു കൂടാറുണ്ട്. അതില്‍ ചെറുപ്പക്കാരായിരിക്കും കൂടുതലായും ഉണ്ടാവുക. മധ്യവയസ്‌കരും പ്രായമായവരും വരണമെങ്കില്‍ എന്തെങ്കിലും ഗൗരവമുളള കാര്യമായിരിക്കണം. റോഡരുകില്‍ നടക്കുന്നത് വെറും ബഹളമാണ്.

അത് ഗൗരവമായി കണ്ടല്ല ആളുകള്‍ കൂടുന്നത്. ഇതായിരുന്നു ചാനല്‍ ചോദ്യത്തില്‍ ഖുര്‍ഷിദ് മറുപടി പറഞ്ഞത്. എന്നാല്‍ ഖുര്‍ഷിദിന്റെ വിവാദ പരാമര്‍ശത്തോട് നരേന്ദ്രമോഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. പനാജിയില്‍ വെച്ച് നടക്കുന്ന ബി.ജെ.പി നിര്‍വാഹക സിമിതി യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ മോഡി പ്രതികരിക്കുമെന്നാണറിയുന്നത്.

Advertisement