എഡിറ്റര്‍
എഡിറ്റര്‍
‘നമ്പറൊക്കെ ഒന്നുതന്നെ’; ജഗ്ഗിയുടെ റാലി ഫോര്‍ റിവറിനായി ഉപയോഗിക്കുന്നത് മോദി ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കുന്ന അതേ നമ്പര്‍
എഡിറ്റര്‍
Monday 11th September 2017 5:32pm

 

ന്യൂദല്‍ഹി: രാജ്യത്തെ നദികളെ സംരക്ഷിക്കാനെന്ന പേരില്‍ ആള്‍ദൈവം ജഗ്ഗി വാസുദേവ് നടത്തുന്ന ‘റാലി ഫോര്‍ റിവറിനായി’ ഉപയോഗിക്കുന്നത് പ്രധാനമന്ത്രി തന്റെ വിവിധ ക്യാമ്പയിനുകള്‍ക്കായി ഉപയോഗിക്കുന്ന അതേ മൊബൈല്‍ നമ്പര്‍. റാലി ഫോര്‍ റിവറിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ആളുകളോട് മിസ് കോള്‍ അടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്ന നമ്പറാണ് മോദിയുടെ ക്യാമ്പയിനുകളില്‍ നേരത്തെ ഉപയോഗിച്ചിരിക്കുന്നത്.


Also Read: ‘നീതിയും കുടചൂടുമ്പോള്‍’; ശ്രീ ശ്രീ രവിശങ്കറിന്റെ ഡ്രൈവറായി ഗുവാഹട്ടി ചീഫ് ജസ്റ്റിസ്;വീഡിയോ


മോദിയുടെ ചായ് പേ ചര്‍ച്ച, ഗുഡ്കാമുക്തി അഭിയാന്‍, സ്റ്റാച്ച്യൂ ഓഫ് യൂണിറ്റി തുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമാകുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറായ 8000980009 തന്നെയാണ് റാലി ഫോര്‍ റിവേഴ്‌സിനു വേണ്ടിയും ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ വിവിധ പദ്ധതികള്‍ക്കുപയോഗിക്കുന്ന ടോള്‍ ഫ്രീ നമ്പര്‍ ആള്‍ദൈവത്തിന്റെ റാലിയ്ക്കും നല്‍കിയത് വിമര്‍ശനത്തിനു വിധേയമായിരിക്കുകയാണ്.

ജഗ്ഗി വാസുദേവിന്റെയും മോദിയുടെയും പിന്നാമ്പുറ ബന്ധങ്ങള്‍ ഒരുപോലെയാണെന്ന് വ്യക്തമാകുന്നതാണ് റാലി ഫോര്‍ റിവേഴ്‌സ് മോദി വര്‍ഷങ്ങളായി ക്യാമ്പെയിനായി ഉപയോഗിക്കുന്ന നമ്പറുമായി രംഗത്തെത്തിയതിലൂടെ വ്യക്തമാകുന്നത്. 2012 ലാണ് മോദി ഗുഡ്കാമുക്തി പദ്ധതിയ്ക്കായി 8000980009 എന്ന മ്പര്‍ ഉപയോഗിക്കുന്നത്.

പിന്നീട് 2013 ല്‍ സ്റ്റാച്ച്യൂ ഓഫ് യൂണിറ്റിക്കായും 2014 തെരഞ്ഞെടുപ്പ് സമയത്തെ ചായ് പേ ചര്‍ച്ചക്കായും ഉപയോഗിച്ചതും ഈ മ്പര്‍ തന്നെയാണ്.
മോദിയുടെ വിവിധ പദ്ധതികളുടെ അണിയറശില്‍പ്പികള്‍ തന്നെയാണ് റാലി ഫോര്‍ റിവറിനു പിന്നിലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Image may contain: 2 people, people smiling


Dont Miss: ഗുജറാത്തില്‍ ദളിത് യുവാവിനുനേരെ വെടിവെപ്പ്: സംഭവം ദളിതര്‍ ഏറ്റവും സുരക്ഷിതര്‍ ഗുജറാത്തിലെന്ന അമിത് ഷായുടെ അവകാശവാദത്തിന് പിന്നാലെ


നദികളെ സംരക്ഷിക്കുക, മരങ്ങള്‍ നടുക എന്ന സന്ദേശത്തോടെയാണ് ‘റാലി ഫോര്‍ റിവര്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രചരണ യാത്ര. കന്യാകുമാരി മുതല്‍ ഹിമാലയം വരെ കാറിലാണ് പരിസ്ഥിതി സന്ദേശമുയര്‍ത്തി സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഭാരതപര്യടനമായ റാലി ഫോര്‍ റിവര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയ-സിനിമാ-സാസ്‌കാരിക രംഗത്തുള്ള നിരവധിപേര്‍ റാലി ഫോര്‍ റിവറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സദ്ഗുരുവിന്റെ റാലിയ്ക്ക് പിന്തുണയേകിയിട്ടുണ്ട്. പിണറായി വിജയന്‍ റാലിയുടെ പോസ്റ്ററേന്തിയ ചിത്രം ജഗ്ഗി വാസുദേവ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

Advertisement