മാധ്യമങ്ങളെ പേടിച്ചോടുന്ന മോദി
ന്യൂസ് ഡെസ്‌ക്

രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പിന് ഏപ്രില്‍ 11 ന് കളമൊരുങ്ങുകയാണ്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷം മേയ് 23 ന് വിധിയറിയാം.

2014 ല്‍ വന്‍ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. എന്നാല്‍ മോദി അധികാരത്തിലേറി ഇന്നോളം ഒരു വാര്‍ത്താസമ്മേളനവും നടത്തിയിട്ടില്ല.

മാധ്യമപ്രവര്‍ത്തകരുടെ നേരിട്ടുള്ള ചോദ്യങ്ങളെ മോദി ഭയക്കുന്നുവെന്ന് സാരം.

ഫെബ്രുവരി 24 വരെ 53 മന്‍ കി ബാത്താണ് മോദി നടത്തിയത്.

ALSO READ: തുടയിലും കാലിലും കൈയിലും ആണി അടിച്ചു കയറ്റി; ബീഹാറില്‍ കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ പൊലീസ് കൊലപ്പെടുത്തി

ഇതിനിടയില്‍ മൂന്ന് ദേശീയ ചാനലുകള്‍ക്ക് മാത്രമാണ് അഭിമുഖം നല്‍കിയത്. സീ ന്യൂസ് , ടൈംസ് നൗ, ന്യൂസ് നെറ്റ്വര്‍ക്ക് എന്നിവയ്ക്കായിരുന്നു അത്.

ഈ അഭിമുഖമെല്ലാം നേരത്തെ എഴുതി തയ്യാറാക്കിയതാണെന്നാണ് ആരോപണം.

ടൈംസ് നൗ ചാനലിന് രണ്ട് തവണ അഭിമുഖം നല്‍കി. അതില്‍ ഒന്ന് അന്ന് ടൈസ് നൗ ചാനലില്‍ ഉണ്ടായിരുന്ന അര്‍ണാബ് ഗോസ്വാമിയാണ് നടത്തിയത്. ഇതേ ചാനലിന് വേണ്ടി രണ്ടാം തവണ രാഹുല്‍ ശിവശങ്കര്‍,നവികകുമാര്‍ എന്നിവര്‍ അഭിമുഖം നടത്തി.

സീ ന്യൂസിന് വേണ്ടി സുധീര്‍ ചൗധരിയും നെറ്റ്വര്‍ക്ക് 18ക്ക് വേണ്ടി രാഹുല്‍ ജോഷിയുമാണ് അഭിമുഖം നടത്തിയത്.

ALSO READ: നേര്‍ച്ച കാണിക്കാമെന്ന വ്യാജേനെ പെണ്‍കുട്ടിയെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികാതിക്രമം; കോഴിക്കോട്ടെ ഇമാം അറസ്റ്റില്‍

ഒറ്റത്തവണ പോലും പത്രപ്രവര്‍ത്തകരെ ഒരുമിച്ച് കണ്ട് അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മോദി തയ്യാറായിട്ടില്ല എന്നതാണ് സത്യം.

ഇടയ്ക്ക് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പത്രപ്രവര്‍ത്തകരെ കണ്ട് പ്രസ്താവന നടത്തുന്നതല്ലാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.

ഇതിനിടയില്‍ ഓടി നടന്ന് റാലികളില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാക്കളെ അധിക്ഷേപിക്കാനും ഭഗത് സിംഗിനെയും നെഹ്റുവിനേയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് കള്ളം പറയാനും നോട്ടുനിരോധനം പോലുള്ള സാമ്പത്തിക മണ്ടത്തരങ്ങളെ മറയ്ക്കാന്‍ കണ്ണീരൊഴുക്കാനും മോദി സമയം കണ്ടെത്തിയിട്ടുണ്ട്.

ALSO READ: കല്ല്യാണത്തിന്റെ പേരിലും വിമാനം വെെകിയതു കാരണവും പാര്‍ലമെന്റില്‍ പങ്കെടുക്കാത്ത  മോശം എം.പി ആയിരിക്കില്ല ഞാന്‍; വി.പി സാനു- വീഡിയോ

അങ്ങനെയാണെങ്കില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ മൗന്‍മോഹന്‍ സിംഗെന്ന് വിളിച്ച മോദിയെ എന്ത് വിളിക്കണം

കൊട്ടിഘോഷിക്കപ്പെട്ട ജി.എസ്.ടി, പാതിവഴിയിലായ ലോക്പാല്‍ ബില്ല്, ദിനം പ്രതി ഉയരുന്ന പെട്രോള്‍ ഡീസല്‍ വില, നിരന്തരം നടത്തുന്ന വ്യാജപ്രചരണങ്ങള്‍, 530 കോടി ചിലവഴിച്ച് എങ്ങുമെത്താത്ത സ്വച്ഛ് ഭാരത് പദ്ധതി, ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് വിദേശത്തേക്ക് രക്ഷപ്പെടുന്നവര്‍, ഒറ്റരൂപ പോലും ചിലവഴിക്കാത്ത 1000 കോടി രൂപയുടെ നിര്‍ഭയ ഫണ്ട്, തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഒരു കോടി തൊഴില്‍ അവസരങ്ങള്‍, കള്ളപ്പണം പിടിച്ച് ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്ന വാഗ്ദാനം, കര്‍ഷക-ദല്‍ത്-വിദ്യാര്‍ത്ഥി പ്രക്ഷോഭം, ഭീകരാക്രമണം, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങി പ്രധാനമന്ത്രി നേരിടാന്‍ മടിക്കുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.

അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ നാലര വര്‍ഷമായി പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാന്‍ ഭയക്കുന്നത്.