എഡിറ്റര്‍
എഡിറ്റര്‍
മാധ്യമങ്ങളെ ഭയക്കുന്ന മോദി ഇപ്പേള്‍ ചെയ്യുന്നത് തെരഞ്ഞെടുപ്പ് പ്രചാരകന്റെ ജോലി; ആരോപണങ്ങളുമായി കപില്‍ സിബല്‍
എഡിറ്റര്‍
Sunday 19th November 2017 5:17pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍. മോദിക്ക് മാധ്യമങ്ങളെ ഭയമാണെന്നും പ്രധാനമന്ത്രി നിലവില്‍ ചെയ്യുന്നത് തെരഞ്ഞെടുപ്പ പ്രചാരകന്റെ ജോലിയാണെന്നും കപില്‍ ആരോപിക്കുന്നു. അടുത്ത മാസം ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കപിലിന്റെ കടുത്ത ആരോപണം.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇത്രയും കാലം മാധ്യമങ്ങളെ കാണാതിരിക്കുന്നത്. തനിക്കെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭയമായതിനാലാണ് മോദി മാധ്യമങ്ങളെ കാണാത്തതെന്നും അതിനാലാണ് ഒരു പത്രസമ്മേളനം പോലും വിളിക്കാത്തതെന്നും കപില്‍ ആരോപിച്ചു. ഭരണ രംഗത്ത് മോദി നല്‍കിയ വലിയ വാഗ്ദാനങ്ങളെല്ലാം പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പത്മാവതിയുടെ റിലീസ് തിയതി മാറ്റി; പുതിയ റിലീസ് തിയതിയെ കുറിച്ച് വ്യക്തതയില്ല


ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ കപില്‍ വെല്ലുവിളിച്ചു. ഗുജറാത്തിലെ ഏതെങ്കിലും മേഖലയില്‍ വികസനവും വളര്‍ച്ചയും ഉണ്ടായതായി കാണിച്ച് തരാന്‍ കഴിയുമോ എന്നായിരുന്നു വെല്ലുവിളി. സാമ്പത്തിക വിപ്ലവത്തെക്കുറിച്ച് പ്രസംഗിക്കുന്ന മോദി വസ്തുതയിലിലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും നുണപ്രചരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ ഓടിയെത്തലാണ് മോദിയുടെ പണി. തെരഞ്ഞെടുപ്പ് പ്രചാരകരാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഒരു പ്രധാനമന്ത്രി ചെയ്യേണ്ട പണിയല്ല ഇത്. പ്രധാനമന്ത്രി ആയതിന് ശേഷം മോദി 15 ദിവസം മാത്രമാണ് ഗുജറാത്തില്‍ ചിലവഴിച്ചതെന്നും മോദിക്ക് തന്നെ കുറിച്ച മാത്രമാണ് ചിന്ത എന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

Advertisement