ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
പരസ്യങ്ങൾക്കായി നരേന്ദ്ര മോദി ചെലവഴിച്ചത് 3044 കോടി രൂപയെന്ന് മായാവതി
ന്യൂസ് ഡെസ്‌ക്
Saturday 16th March 2019 1:37pm

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങൾക്കും മറ്റു പ്രചാരണ പരിപാടികൾക്കുമായി 3044 കോടി രൂപ ചെലവഴിച്ചെന്ന ആരോപണവുമായി ബി.എസ്‌.പി. നേതാവും മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ഈ തുക വിദ്യാർത്ഥികളുടെ പഠനത്തിനായും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായും ചിലവഴിക്കേണ്ടതായിരുന്നുവെന്നും മായാവതി പറഞ്ഞു. പ്രത്യേകിച്ചും ഉത്തർ പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് അത് ഏറെ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

Also Read ജീവനക്കാര്‍ അവര്‍ക്കിഷ്ടമുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ സര്‍ക്കാറിന് വകുപ്പുതല നടപടി സ്വീകരിക്കാനാവില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

‘പ്രധാനമന്ത്രി രാജ്യത്ത് പലയിടത്തുമായി കല്ലിടീൽ ചടങ്ങുകൾ നടത്തുന്ന തിരക്കിലാണ്, ഇതിന്റെയൊക്കെ ഭാഗമായി മോദി 3044 കോടി രൂപയിലധികം ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ബി.ജെ.പിക്ക് ജനങ്ങളുടെ അഭിവൃദ്ധിയെക്കാൾ ആവശ്യമായി തോന്നുന്നത് പരസ്യങ്ങൾ ചെയ്ത് ജനങ്ങളെ വശീകരിക്കുക എന്നതാണ്’. മായാവതി ട്വിറ്ററിൽ കുറിച്ചു.

‘പ്രധാനമന്ത്രി മോദി കല്ലറകളിൽ നിന്നും പഴയ പ്രേതങ്ങളെ പുറത്തേക്ക് കൊണ്ടുവന്നു സർക്കാരിന്റെ തെറ്റുകളെ മറയ്ക്കാൻ ശ്രമിക്കുകയാണ്. തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നീ വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ ത്രിരക്കാനായാണ് അദ്ദേഹം ഇത് ചെയ്യുന്നത്. ഇത് തെരഞ്ഞെടുപ്പിൽ ഒരു വിഷയമാകാതിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ജനങ്ങൾ ഈ തട്ടിപ്പിൽ വീണുപോകരുത്’ മായാവതി മറ്റൊരു ട്വീറ്റിൽ പറയുന്നു.

Also Read ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ന്യൂസിലൻഡ് പ്രധാനമന്ത്രി സന്ദർശിച്ചത് ഹിജാബ് ധരിച്ച്

ബി.ജെ.പി.യെ നേരിടാനായി ബഹുജൻ സമാജ് പാർട്ടിയും സമാജ് വാദി പാർട്ടിയും ഈയിടെയാണ് സഖ്യം രൂപീകരിച്ചത്. ഏഴു ഘട്ടങ്ങളിലായാണ് ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. മേയ് 23നാണ് വോട്ടെണ്ണൽ.

Advertisement