'മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്'; പ്രധാനമന്ത്രിക്കെതിരെ കപില്‍ സിബല്‍
national news
'മുദ്രാവാക്യങ്ങള്‍ നിര്‍മ്മിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്'; പ്രധാനമന്ത്രിക്കെതിരെ കപില്‍ സിബല്‍
ന്യൂസ് ഡെസ്‌ക്
Friday, 5th June 2020, 7:58 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പാക്കേജിേെനയും പ്രാദേശിക പ്രഖ്യാപനങ്ങളെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്. രാജ്യത്തെ സ്വാശ്രയമാക്കാനെന്ന പേരില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കണ്ടുപിടുത്തങ്ങള്‍ നടത്താതെയും ബൗദ്ധിക വളര്‍ച്ച നേടാതെയും എങ്ങനെയാണ് സ്വാശ്രയം നേടാനാവുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു. ‘ഇത് ആത്മവഞ്ചനയുടെ മറ്റൊരു മുഖമാണ്. ഇത് രാജ്യത്തെ ജനങ്ങളെ വില്‍ക്കുന്നതിനായുള്ള മറ്റൊരു നീക്കമാണ്’, സിബല്‍ ആരോപിച്ചു.

കള്ളങ്ങളും മുദ്രാവാക്യങ്ങളും നിര്‍മ്മിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് മാത്രമാണ് ഇന്ത്യയില്‍ ഉണ്ടാവുന്നത്. ഈ സര്‍ക്കാരിന് കീഴില്‍ നമ്മള്‍ അവയുടെ മികച്ച വക്താക്കളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ അഭിയാനുകള്‍ പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാര്‍ ദരിദ്രരെയും കര്‍ഷകരെയും അതിഥി തൊഴിലാളികളെയും വ്യവസായത്തെയും സംസ്ഥാനങ്ങളെയും സഹായിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക