എഡിറ്റര്‍
എഡിറ്റര്‍
യു.പി ഭരണത്തില്‍ ഇടപെടരുതെന്ന് ബി.ജെ.പി എം.പിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം
എഡിറ്റര്‍
Thursday 23rd March 2017 10:19pm


ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണത്തില്‍ ആവശ്യമില്ലാതെ ഇടപെടരുതെന്ന് സംസ്ഥാനത്തെ എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം. വ്യാഴാഴ്ച ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് ഉത്തര്‍പ്രദേശിലെ കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് മോഡി പറഞ്ഞത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെളിക്കുന്ന വഴിയെ കാര്യങ്ങള്‍ പോയാല്‍ മതിയെന്നാണ് മോദിയുടെ നിര്‍ദ്ദേശം.

സര്‍ക്കാരിന്റെ കണ്ണില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണെന്നും വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശില്‍ ജനവിധിയെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കണ്ട് പ്രയത്നിക്കാനുമാണ് പ്രധാനമന്ത്രി എംപിമാര്‍ക്ക് നല്‍കിയ ഉത്തരവ്. പ്രത്യേക കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും പങ്കെടുത്തിരുന്നു.

ബി.ജെ.പിയുടെ കാവിപ്രചാരാകനെ ഒരുതരത്തിലും ആരും ബുദ്ധിമുട്ടിക്കുന്നത് ദേശീയ നേതൃത്വത്തിന് താല്‍പര്യമില്ല. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിശ്വസ്തനായ യോഗി ആദിത്യനാഥ് മോദിക്കും ഏറെ പ്രിയങ്കരനാണ്.


Also Read: സ്ത്രീവിരുദ്ധത സിനിമകളുടെ ഭാഗമാകില്ലെന്നല്ല അതിനെ വാഴ്ത്തിപ്പാടുന്നതിനെയാണ് എതിര്‍ക്കുന്നത്; നിലപാട് വ്യക്തമാക്കി പൃഥിരാജ്


വര്‍ഗീയ പ്രസംഗങ്ങളിലൂടെ യുപിയില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു യോഗി ആദിത്യനാഥ്. സംസ്ഥാന അധ്യക്ഷന്‍ കേശവ പ്രസാദ് മൗര്യയെ പോലും തഴഞ്ഞാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംപിയായ യോഗി ആദിത്യനാഥിനെ ബി.ജെ.പി നേതൃത്വം കൊണ്ടുവന്നത്.

Advertisement