'മോദിക്ക്, സ്ക്രിപ്റ്റും പ്രോംറ്ററും ആവശ്യമില്ല' മൻമോഹനെതിരെ മുഖ്താർ അബ്ബാസ് നഖ്‌വി
national news
'മോദിക്ക്, സ്ക്രിപ്റ്റും പ്രോംറ്ററും ആവശ്യമില്ല' മൻമോഹനെതിരെ മുഖ്താർ അബ്ബാസ് നഖ്‌വി
ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 11:42 am

ന്യൂദൽഹി: മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപെടാത്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രസ്താവനയെ പരിഹസിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൻമോഹനെപോലെ സ്ക്രിപ്റ്റും പ്രോംറ്ററും ആവശ്യമില്ലെന്നും, ഉത്തരവ് അനുസരിച്ചും സ്ക്രിപ്റ്റ് നോക്കിയും ആണ് മൻമോഹൻ സിംഗ് സംസാരിക്കുന്നതെന്നും നഖ്‌വി പറഞ്ഞു .

താൻ മാധ്യമങ്ങളുടെ മുന്നിൽ വാ തുറക്കാത്ത പ്രധാനമന്ത്രി ആയിരുന്നില്ലെന്ന് മൻമോഹൻസിങ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

Also Read തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടി, ആത്മപരിശോധന നടത്തുമെന്നും അമിത് ഷാ

പ്രധാനമന്ത്രിയായിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞിരുന്നു. ചേഞ്ചിങ്ങ് ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയമുള്ള പ്രധാനമന്ത്രി ഞാനായിരുന്നില്ല. ഞാന്‍ സ്ഥിരമായി പത്രസമ്മേളനങ്ങള്‍ നടത്താറുണ്ട്. മാത്രമല്ല പ്രധാനമന്ത്രിയായിരിക്കെ നടത്തിയ എല്ലാ വിദേശയാത്രകള്‍ക്കുമൊടുവില്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കാറുമുണ്ടായിരുന്നു’- മന്‍മോഹന്‍ സിങ്ങ് പറഞ്ഞു.

Also Read നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല; ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി

2009-2014 ലെ രണ്ടാം യു.പി.എ ഭരണകാലത്ത് നിശബ്ദനായ പ്രധാനമന്ത്രി എന്ന വിമര്‍ശനം നേരിടേണ്ടി വന്ന ആളായിരുന്നു മന്‍മോഹന്‍ സിങ്ങ്.