എഡിറ്റര്‍
എഡിറ്റര്‍
ജി.എസ്.ടി ഇളവിലൂടെ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയായെന്ന് മോദി
എഡിറ്റര്‍
Saturday 7th October 2017 4:11pm

ന്യൂദല്‍ഹി: ചരക്കുസേവന നികുതിയില്‍ ഇളവു വരുത്തിയതിലൂടെ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജി.എസ്.ടിയെക്കുറിച്ച് മൂന്നു മാസത്തിനകം പഠിച്ചു നടപടിയെടുക്കമെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.  ജി.എസ്.ടി കൗണ്‍സിലിന്റെ അംഗീകാരത്തിലൂടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും മോദി പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ എന്നും വികസനത്തിനൊപ്പമാണ്. അക്കാര്യത്തില്‍ പ്രതിപക്ഷത്തിന് പോലും എതിരഭിപ്രായം കാണില്ല. വികസനത്തിന്റെ ഫലം ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ സാധാരണക്കാര്‍.

സ്വന്തം കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തില്‍ ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ആ ആഗ്രഹം സാക്ഷാത്കരിക്കുകയും ദാരിദ്ര്യത്തിനെതിരെ പോരാടുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഗുജറാത്തിലെത്തിയ അദ്ദേഹം ഓഖബേട് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

Advertisement